city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹജീവികള്‍ക്ക് വീടൊരുക്കാന്‍ കൈക്കോട്ടും പിക്കാസുമെടുത്ത് മുള്ളേരിയ ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍

മുള്ളേരിയ: (www.kasaragodvartha.com 01/09/2015) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി എന്‍വിസാജ് സഹജീവനം ബദല്‍ പദ്ധതിയില്‍ കാറഡുക്ക പഞ്ചായത്തില്‍ ബെള്ളൂറടുക്കയില്‍ ഒരുങ്ങുന്ന ഭവനസമുച്ഛയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ത്ഥികളുടെ സേവനപങ്കാളിത്തം. മുള്ളേരിയ ജി.വി.എച്ച്.എസ്.എസ് എന്‍.എസ്.എസ് യൂണിറ്റിലെ അമ്പതോളം കുട്ടികളാണ് ഓണാവധിക്കാലത്ത് എന്‍ഡോസള്‍ഫാന്‍ മലിനമാക്കിയ നെഞ്ചംപറമ്പിന്റെ തൊട്ടടുത്ത ബെള്ളൂറടുക്കയില്‍ ഒരുപകല്‍ മുഴുവന്‍ ഒന്നിച്ചുകൂടിയത്.

കൈക്കോട്ടും പിക്കാസും വട്ടികളും ആഹാരം പാകം ചെയ്യാനുള്ള പാത്രങ്ങളുമായി കോര്‍ഡിനേറ്റര്‍ ഷാഹുല്‍ഹമീദിന്റെ നേതൃത്വത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന സംഘം കാനക്കോടുനിന്ന് കാല്‍നടയായി രണ്ട് കിലോമീറ്റര്‍ ദൂരം താണ്ടി കുന്നിന്മുകളിലെത്തി.
ആറുവീടുകളാണ് എന്‍വിസാജ് സഹജീവികള്‍ക്കായി ഇവിടെ ഒരുക്കുന്നത്. അടിത്തറ കെട്ടുന്നതിനുള്ള മണ്ണ് കുഴിക്കുകയും ഉരുളന്‍ കല്ലുകള്‍ ശേഖരിക്കുകയുമായിരുന്നു പ്രധാന പ്രവര്‍ത്തനങ്ങള്‍.

കാട് വെട്ടി, കയ്യാലപൊളിച്ച് വാഹനങ്ങള്‍ക്ക് കടന്നുവരാന്‍ പാകത്തില്‍ ഒരു വഴിയുമുണ്ടാക്കി, കുട്ടികള്‍. ചെങ്കല്‍ പരപ്പുകളില്‍ നിറയെ കാക്കപ്പൂവുകള്‍, മണ്ണില്‍ നിറയെ മണ്ണിരകള്‍, കുന്നിന്‍ ചരിവുകളില്‍ അവര്‍ മയിലുകളെ കണ്ടു. കാറ്റും വെളിച്ചവും മയിലൊച്ചകളും അവരെ അത്ഭുതപ്പെടുത്തി. പത്തുപതിനഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം അപ്രത്യക്ഷമായ ജീവജാലങ്ങള്‍ ബപൂവും പൂമ്പാറ്റയും തേനീച്ചകളും ചെറു നീരൊഴുക്കിലെ പരല്‍മീനുകളും തവളയും കാക്കകളുമൊക്കെ മടങ്ങിവന്നിരിക്കുന്നു എന്ന് കൂടെയുണ്ടായിരുന്ന എന്‍ വിസാജ് പ്രവര്‍ത്തകരായ പ്രൊഫ. എം.എ റഹ് മാനും ജി.ബി വല്‍സനും, ഹസ്സന്‍ മാങ്ങാടും കുട്ടികളോട് വിശദീകരിച്ചു.

സഹജീവികളുടെ കൂടെ നില്‍ക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വം ആണെന്നും കുട്ടികളുടെ പ്രവര്‍ത്തനം പുതിയ മാതൃകയാണെന്നും അവര്‍ പറഞ്ഞു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടും വരാമെന്ന വാഗ്ദാനവുമായി വൈകുന്നേരത്തോടെ കുട്ടി സംഘം കുന്നിറങ്ങി.

സഹജീവികള്‍ക്ക് വീടൊരുക്കാന്‍ കൈക്കോട്ടും പിക്കാസുമെടുത്ത് മുള്ളേരിയ ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍

സഹജീവികള്‍ക്ക് വീടൊരുക്കാന്‍ കൈക്കോട്ടും പിക്കാസുമെടുത്ത് മുള്ളേരിയ ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍
സഹജീവികള്‍ക്ക് വീടൊരുക്കാന്‍ കൈക്കോട്ടും പിക്കാസുമെടുത്ത് മുള്ളേരിയ ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍
സഹജീവികള്‍ക്ക് വീടൊരുക്കാന്‍ കൈക്കോട്ടും പിക്കാസുമെടുത്ത് മുള്ളേരിയ ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍
സഹജീവികള്‍ക്ക് വീടൊരുക്കാന്‍ കൈക്കോട്ടും പിക്കാസുമെടുത്ത് മുള്ളേരിയ ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍
സഹജീവികള്‍ക്ക് വീടൊരുക്കാന്‍ കൈക്കോട്ടും പിക്കാസുമെടുത്ത് മുള്ളേരിയ ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍

Keywords : Mulleria, School, Students, Education, Kasaragod, Kerala, Endosulfan, House, Mulleria GVHSS, Students help for Endosulfan victims.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia