ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
Jul 16, 2017, 23:46 IST
കാസര്‍കോട്: (www.kasargodvartha.com 16.07.2017) പട്‌ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഇക്കഴിഞ്ഞ എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പി ടി എയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. പട്‌ള ജി എച്ച് എസ് എസ് അങ്കണത്തില്‍ നടന്ന പരിപാടി കാസര്‍കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലുള്ള ശുഷ്‌കാന്തിയോടൊപ്പം കുട്ടികളുടെ ശാരീരിക മാനസിക സുരക്ഷിത്വം കൂടി ഉറപ്പുവരുത്തുവാനും പി ടി എ ബദ്ധശ്രദ്ധരാകണമെന്നും സുഫൈജ അഭിപ്രായപ്പെട്ടു. അത്തരം വിഷയങ്ങള്‍ കുട്ടികളുടെ പഠന കാര്യത്തില്‍ വലുതായി സ്വാധീനിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളുടെ പഠന നിലവാരം ഇന്നത്തെ രൂപത്തില്‍ മെച്ചപ്പെടാന്‍ പ്രധാനകാരണം അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ സക്രിയമായ ഇടപെടലുകളാണെന്നും സുഫൈജ പറഞ്ഞു.
ചടങ്ങില്‍ പി ടി എ പ്രസിഡന്റ് സഈദ് അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് പടഌയു എ ഇ വലിയ ജമാഅത്ത് കമ്മിറ്റി സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും സുഫൈജ, യു എ ഇ പട്‌ള ജമാഅത്ത് പ്രതിനിധികളായ അരമന മുഹമ്മദ്, ബക്കര്‍ മാസ്റ്റര്‍, എസ് എം സി ചെയര്‍മാന്‍ സി എച്ച് അബൂബക്കര്‍, പി ടി എ വൈസ് പ്രസിഡന്റ് അബൂബക്കര്‍ പുളിക്കൂര്‍ എന്നിവര്‍ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ എട്ട്, ഒമ്പത് ക്ലാസുകളില്‍ മലയാളം, ഇംഗ്ലീഷ് ബാച്ചുകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെയും ചടങ്ങില്‍ ആദരിച്ചു. എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പ് നേടിയ മുഹമ്മദ് ആഷിക്, മറിയം ഹിഫ എന്നിവര്‍ക്ക് എക്‌സലന്‍സ് സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും നല്‍കി.
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ഷരീഫ് മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ എം എ മജീദ്, എസ് അസ്ലം മാവില സംസാരിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപകന്‍ ബൈജു സ്വാഗതവും പ്രീത നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Madhur, Patla, School, Examination, Winners, Felicitated, Education, Students felicitated by PTA.