'ഗ്രീന്‍ സഅദിയ്യ'; വാഴക്കൃഷി വിളവെടുപ്പ് നടത്തി
Oct 5, 2016, 12:16 IST
ദേളി: (www.kasargodvartha.com 05/10/2016) 'ഗ്രീന്‍ സഅദിയ്യ' പദ്ധതിയുടെ ഭാഗമായുള്ള സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വാഴക്കൃഷി വിളവെടുപ്പ് നടത്തി. ജൈവ വളം മാത്രം ഉപയോഗിച്ച് കുട്ടികള്‍ തന്നെ പരിപാലിച്ചു വന്നിരുന്ന നിരവധി വാഴകളില്‍ നിന്ന് അരഡസനിലധികം കുലകളാണ് വിളവെടുത്തത്.
കുട്ടികള്‍ സ്വന്തമായി കൃഷി ചെയ്തു വിളവെടുക്കുമ്പോള്‍ പ്രകൃതിയോട് അടുക്കുക മാത്രമല്ല, ആത്മവിശ്വാസം വളര്‍ത്താന്‍ കൂടി സഹായകമാകും എന്ന് പ്രിന്‍സിപ്പല്‍ ഹനീഫ് അഭിപ്രായപ്പെട്ടു. സ്‌കൂള്‍ മാനേജര്‍ ടി അബ്ദുല്‍ വഹാബ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. രാജന്‍, യദുസുദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഗ്രീന്‍ സഅദിയയുടെ ഭാഗമായി മുമ്പ് മത്തന്‍, ചീര, മരച്ചീനി, വെണ്ടയ്ക്ക, തക്കാളി എന്നിവയും വിളവെടുപ്പ് നടത്തിയിരുന്നു.
Keywords : Deli, Jamia-Sa-adiya-Arabiya, School, Education, Students, Farming.