വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് കാര്‍ഡ് 10 മുതല്‍ വിതരണം ചെയ്യും
Jun 8, 2015, 15:30 IST
കാസര്‍കോട്: (www.kasargodvartha.com 08/06/2015) സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കുളള ബസ് യാത്രാ കണ്‍സഷന്‍ കാര്‍ഡ് 10 മുതല്‍ 30 വരെ കാസര്‍കോട് റീജ്യണല്‍ ട്രാന്‍സ്‌പോപര്‍ട്ട് ഓഫീസില്‍ നിന്നും വിതരണം ചെയ്യും. വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍ സ്ഥാപനത്തിന്റെ അംഗീകാര സര്‍ട്ടിഫിക്കറ്റും വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പും സഹിതം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
കാര്‍ഡ് ഒന്നിന് അഞ്ച് രൂപ നിരക്കില്‍ ഈടാക്കും. കണ്‍സഷന്‍ കാര്‍ഡുകള്‍ സ്ഥാപന മേധാവികള്‍ പൂരിപ്പിച്ച ശേഷം വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും ഒപ്പും പതിച്ച ശേഷം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഒപ്പിടുന്നതിനായി തിരിച്ച് ഏല്‍പ്പിക്കണം. പ്രത്യേകം സജ്ജമാക്കിയ കൗണ്ടറിലാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനമേധാവികളും നിശ്ചിത ദിവസത്തിനുളളില്‍ കാര്‍ഡുകള്‍ കൈപ്പറ്റണമെന്ന് ആര്‍ടിഒ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Students, Bus, Education, School, Kasaragod, Kerala, Students concession cards to be distributed on 10th.
Advertisement: