city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി പഠന ക്യാമ്പ് സമാപിച്ചു

കാസര്‍കോട്: (www.kasargodvartha.com 26/04/2015) കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി. (സ്റ്റൂഡന്റ്‌സ് പോലീസ് കാഡറ്റ്‌സ്) ദ്വിദിന പഠന ക്യാമ്പ് സമാപിച്ചു. വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍, പരിശീലനങ്ങള്‍, സ്ഥാപന സന്ദര്‍ശനങ്ങള്‍ എന്നിവ നടന്നു.

വിദഗ്ധരെത്തി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. വെള്ളിയാഴ്ച രാവിലെ ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ജി. നാരായണന്‍ നിര്‍വഹിച്ചു. എ.എസ് മുഹമ്മദ്കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ ട്രാഫിക് എസ്.ഐ. രാമകൃഷ്ണന്‍, ചന്ദ്രന്‍, കേഡറ്റ് കോഡിനേറ്റര്‍ ജോസ് ഫ്രാന്‍സിസ്, എ ഉഷ എന്നിവര്‍ സംസാരിച്ചു.

കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി പഠന ക്യാമ്പ് സമാപിച്ചു
സമാപന സമ്മേളനത്തിന് കവിയും ഗ്രന്ഥകാരനുമായ  കെ.ജി. റസാഖ്  മുഖ്യാതിഥിയായിരുന്നു. അദ്ദേഹം സ്വന്തം കവിതകളവതരിപ്പിക്കുകയും വിദ്യാര്‍ത്ഥികള്‍ കവിത ചൊല്ലുകയും ചെയ്തു. ഹെഡ് മിസ്ട്രസ് അനിതാ ബായ് ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ ഉബൈദുല്ലാ കടവത്ത്, ട്രെയിനര്‍ എ.എസ്.ഐ. പുരുഷോത്തമന്‍, ഉഷാ ടീച്ചര്‍, ജോസ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Student, Camp, Education, School, Inauguration, Student Police Cadet. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia