അധ്യാപകരുടെ ധിക്കാരം: ഒടുവില്‍ ഉമൈറിന് പരീക്ഷയെഴുതാന്‍ ഡി.ഡി.ഇ നേരിട്ടെത്തി
Mar 25, 2014, 19:00 IST
കാസര്‍കോട്: (kasaragodvartha.com 25.03.2014)സ്‌കൂളിലെ അധ്യാപകന്റെ വാശിക്ക് മുമ്പില്‍ പരീക്ഷ എഴുതാന്‍ കഴിയാതെ വിശമിച്ച ഉമൈറിന് തുണയായി ഡി.ഡി.ഇ നേരിട്ടെത്തി. സ്‌കൂളില്‍ നിന്ന് പുറത്താക്കിയ കുട്ടിയെ തിരിച്ചെടുക്കണമെന്ന ഡി.ഡി.ഇയുടെ നിര്‍ദേശം സ്‌കൂള്‍ അധികൃതര്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്നാണ് ഡി.ഡി.ഇ നേരിട്ടെത്തി ഉമൈറിനെ ക്ലാസിലിരുത്തി പരീക്ഷ എഴുതിപ്പിച്ചത്.
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഉമൈറിനെ ഒരു മാസം മുമ്പാണ് തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ നിന്നും പുറത്താക്കിയത്. സംഭവം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉമൈറിനെ സ്‌കൂളില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ മാതാവ് നിരന്തരം സ്‌കൂള്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
ഇതേതുടര്‍ന്ന് മാതാവ് ഡി.ഡി.ഇക്ക് പരാതി നല്‍കുകയായിരുന്നു. കുട്ടിയെ ക്ലാസിലിരുത്താന്‍ ഡി.ഡി.ഇ നിര്‍ദേശം നല്‍കി. എന്നാല്‍ ഡി.ഡി.ഇയുടെ ഈ നിര്‍ദേശത്തെ സ്‌കൂളിലെ അധ്യാപകന്‍ പാലിച്ചില്ല. ഇതേതുടര്‍ന്ന് ഈ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനിടയിലാണ് ഉമൈറിന് പരീക്ഷ നിഷേധിച്ചത്. രാവിലെ സ്‌കൂളിലെത്തിയ ഉമൈറിനോട് പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് അധ്യാപകര്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഡി.ഡി.ഇ നേരിട്ടെത്തി ഉമൈറിനെ പരീക്ഷയ്ക്കിരുത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Examination, Education, Kerala, School, Thalangara, Umair, DDE, Teacher.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍