Tragic Incident | അസുഖത്തെ തുടർന്ന് 2 ദിവസം ക്രിസ്മസ് പരീക്ഷ എഴുതാൻ കഴിയാതെ വന്ന മനോവിഷമത്തിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ച നിലയിൽ; 'പഠനത്തിൽ മിടുക്കി'
● ബുധനാഴ്ച രാവിലെയാണ് പെൺകുട്ടിയെ വീടിൻ്റെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
● പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും കഴിവു തെളിയിച്ചിരുന്ന വിദ്യാർഥിനിയാണ് മീര.
● ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
തൃക്കരിപ്പൂർ: (KasargodVartha) രണ്ടുദിവസമായി നടന്ന ക്രിസ്മസ് പരീക്ഷയ്ക്ക് പോകാൻ കഴിയാത്തതിൻ്റെ മനോവിഷമത്തിലായിരുന്ന പ്ലസ് ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ ഈയ്യക്കാട്ടെ പരേതനായ സുമിത്രൻ-സീമ കല്ലത്ത് ദമ്പതികളുടെ മകളും ഉദിനൂർ ഗവ. ഹയർ സെകൻഡറി സ്കൂളിലെ വിദ്യാർഥിനിയുമായ കെ മീര (17) യാണ് മരിച്ചത്.
ബുധനാഴ്ച രാവിലെയാണ് പെൺകുട്ടിയെ വീടിൻ്റെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ലക്ഷ്മി ഏക സഹോദരിയാണ്.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും കഴിവു തെളിയിച്ചിരുന്ന വിദ്യാർഥിനിയാണ് മീര. കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉപന്യാസ മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയത് മീരയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി അസുഖത്തെ തുടർന്ന് മീരക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. ഇതിൽ കടുത്ത മനോവിഷമം പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
#MentalHealthAwareness, #StudentTragedy, #SuicidePrevention, #YouthIssues, #KeralaNews, #AcademicPressure