city-gold-ad-for-blogger

നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥി റോഡില്‍ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.06.2019) നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥി റോഡില്‍ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് മുത്തപ്പന്‍തറ കൊഴക്കുണ്ടിലെ ബാബു - ബിന്ദു ദമ്പതികളുടെ മകന്‍ വിഷ്ണു (17) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 3.30 മണിയോടെ കാഞ്ഞങ്ങാട് നെല്ലിക്കാട് ദിനേശ് ബീഡി കമ്പനിക്ക് സമീപമാണ് സംഭവം.

നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥി റോഡില്‍ കുഴഞ്ഞുവീണ് മരിച്ചു

ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുംവഴിയാണ് റോഡില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. കാഞ്ഞങ്ങാട് ബല്ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പ്ലസ് ടു പാസായ വിഷ്ണു പടന്നക്കാട് നെഹ്‌റു കോളജില്‍ ഡിഗ്രിക്ക് ചേരാനുള്ള ഒരുക്കത്തിലായിരുന്നു മരണം സംഭവിച്ചത്.

സഹോദരങ്ങള്‍: വിവേക്, അരുണ്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം) )

Keywords:  Obituary, Death, kasaragod, Kerala, Student, College, Education, Student dies after cardiac attack 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia