city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tug of War Competition | സംസ്ഥാന വടംവലി മത്സരം ശനി, ഞായര്‍ ദിവസങ്ങളില്‍ കുണ്ടംകുഴി ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍; 14 ജില്ലകളില്‍ നിന്നായി 1500 മത്സരാര്‍ഥികള്‍ പങ്കെടുക്കും

കാസര്‍കോട്: (www.kasargodvartha.com) ജില്ലാ വടം വലി അസോസിയേഷനും കുണ്ടംകുഴി ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളും സംയുക്തമായി നേതൃത്വം വഹിക്കുന്ന കേരള സംസ്ഥാന വടംവലി മത്സരം ശനി, ഞായര്‍ ദിവസങ്ങളില്‍ കുണ്ടംകുഴി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും.
             
Tug of War Competition | സംസ്ഥാന വടംവലി മത്സരം ശനി, ഞായര്‍ ദിവസങ്ങളില്‍ കുണ്ടംകുഴി ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍; 14 ജില്ലകളില്‍ നിന്നായി 1500 മത്സരാര്‍ഥികള്‍ പങ്കെടുക്കും

വിവിധ ജില്ലകളില്‍ നിന്നുള്ള 13,15,17 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മിക്‌സഡ് മത്സരങ്ങളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്നത്. ഏകദേശം 1500 മത്സരാര്‍ഥികള്‍ പങ്കെടുക്കുമെന്നാണ് വടംവലി അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. ഇവര്‍ക്കുള്ള താമസവും ഭക്ഷണ സൗകര്യവും സംഘാടകസമിതി ഏര്‍പെടുത്തിയിട്ടുണ്ട്. അന്യജില്ലകളില്‍ നിന്നും വരുന്ന കായിക താരങ്ങള്‍ക്കും സഹായികള്‍ക്കും റെയില്‍വേ സ്റ്റേഷനില്‍ (കാഞ്ഞങ്ങാട്) നിന്നും കുണ്ടകുഴിയിലേക്കുള്ള യാത്ര സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ബേഡഡുക്ക പഞ്ചായത് പ്രസിഡന്റ് എം ധന്യ ചെയര്‍മാനും പ്രിന്‍സിപല്‍ കെ രത്‌നാകരന്‍ കണ്‍വീനറുമായി സംഘാടക സമിതി പ്രവര്‍ത്തിച്ചുവരുന്നു. പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമിറ്റികള്‍ തെരെഞ്ഞെടുത്തിട്ടുണ്ട്. പരിപാടിയുടെ പ്രചരണാര്‍ഥം മലയോര മേഖലയിലെ വിവിധ ടൗണുകള്‍ കേന്ദ്രീകരിച്ച് 'കവല വലി' എന്ന് പേരിട്ടുകൊണ്ട് സൗഹൃദ വടംവലി സംഘടിപ്പിച്ചു.


സ്റ്റാറ്റസ് ക്യാംപയിന്‍, പോസ്റ്റര്‍ ഷോര്‍ട് വീഡിയോ എന്നിവ പ്രചാരണത്തിന്റെ ഭാഗമായി പ്രചാരണ കമിറ്റി നടത്തിയിരുന്നു. സി മധുസൂദനന്‍ കണ്‍വീനറും ശ്രീധരന്‍ അഞ്ചാം മൈല്‍ ചെയര്‍മാനുമായി പ്രോഗ്രാം കമിറ്റി പ്രവര്‍ത്തിച്ചു വരുന്നു. കുണ്ടംകുഴി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സുരേഷ് പായം, എച് എം ചാര്‍ജ് ഹാശിം, എസ് എം സി ചെയര്‍മാന്‍ രഘുനാഥ്, പ്രൊഫ. രഘുനഥ്, പ്രവീണ്‍ മാത്യു, ഹിറ്റ്‌ലര്‍ ജോര്‍ജ് എന്നിവര്‍ ഈ കായിക മാമാങ്കത്തിന് നേതൃത്വം നല്‍കുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഹാശിം പി വി, രതീഷ് കുമാര്‍ എ പ്രൊഫ. രഘുനാഥ്, പ്രവീണ്‍ മാത്യു, ബി എന്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Video, School, Education, Programme, Competition, Students, State Tug of War Competition will be held on Saturday and Sunday at Kundamkuzhi Govt. In higher secondary school.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia