രാജകീയ സ്വീകരണം ഏറ്റുവാങ്ങി സ്വര്‍ണക്കപ്പ് വടക്കന്‍ മണ്ണിലെത്തി; പുതിയ അവകാശികളെ കാത്ത് ആറു നാള്‍ ഹൊസ്ദുര്‍ഗ് സബ് ട്രഷറിയില്‍
Nov 25, 2019, 21:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവ ജേതാക്കള്‍ക്ക് നല്‍കുന്ന നൂറ്റിപതിനേഴര പവന്‍ സ്വര്‍ണക്കപ്പ് വടക്കന്‍ മണ്ണിലെത്തി. കോഴിക്കോട് ജില്ലയില്‍ നിന്നും ദേശീയപാത വഴി തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട്ടെത്തിയ സ്വര്‍ണകപ്പിന് രാജകീയ സ്വീകരണമാണ് കലോത്സവം നടക്കുന്ന കാഞ്ഞങ്ങാട്ട് ഒരുക്കിയത്.
രാവിലെ 10 മണിക്ക് ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് വെച്ച് എം രാജഗോപാല്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ഡിഡിഇ പുഷ്പ എന്നിവര്‍ ചേര്‍ന്ന് സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി. തുടര്‍ന്ന് 10.30ന് പിലിക്കോട്, 12.30ന് ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് കൊവ്വല്‍ എ യു പി സ്‌കൂള്‍ പരിസരം, 3.30ന് നീലേശ്വരം കരുവാച്ചേരിയില്‍ നിന്നാരംഭിച്ച് എംകെബിഎം യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്വീകരണമേറ്റുവാങ്ങിയ ശേഷം 4.15 മണിയോടെ അലാമിപ്പള്ളിയിലെത്തിയ സ്വര്‍ണക്കപ്പ് ഘോഷയാത്ര നഗരം ചുറ്റി ഹോസ്ദുര്‍ഗ് സ്‌കൂളില്‍ സമാപിച്ചു.
തുടര്‍ന്ന് സ്വര്‍ണക്കപ്പ് ഹോസ്ദുര്‍ഗ് സബ് ട്രഷറിയിലേക്ക് മാറ്റി. ഇനി ആറുനാള്‍ പുതിയ അവകാശികളെയും കാത്ത് സ്വര്‍ണക്കപ്പ് സബ് ട്രഷറിയില്‍ വിശ്രമിക്കും. ആഭ്യന്തര വകുപ്പിന്റെ ശക്തമായ സുരക്ഷയാണ് കപ്പിന് ഒരുക്കിയിരിക്കുന്നതെന്ന് ട്രോഫി കമ്മിറ്റി ചെയര്‍മാന്‍ അബ്ദുര്‍ റസാഖ് തായലക്കണ്ടി പറഞ്ഞു.
സമാപനസമ്മേളനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, എസ്പിസി, എന്‍സിസി, ബാന്‍ഡ് വാദ്യം, മുത്തുക്കുട, ദഫ്മുട്ട് തുടങ്ങിയവ സ്വര്‍ണക്കപ്പ് ഘോഷയാത്രയ്ക്ക് കൊഴുപ്പേകി.
Keywords: Kerala, Kanhangad, news, School-Kalolsavam, gold, Hosdurg, Education, Top-Headlines, State School Kalotsavam: Gold cup reached at Kasargod