city-gold-ad-for-blogger

സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍കോട്ട് നടത്തിയേക്കും

കാസര്‍കോട്: (www.kasargodvartha.com 12.09.2018) ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍കോട്ട് നടക്കാന്‍ സാധ്യതയേറി. കലോത്സവം ഏറ്റെടുക്കാന്‍  കാസര്‍കോട് ജില്ല തയ്യാറാണെന്ന് ജില്ലാ ഭരണകൂടം അറിയിക്കും. മറ്റു ജില്ലകളെല്ലാം പ്രളയത്തില്‍ മുങ്ങുകയും ഇതിന്റെ കെടുതികള്‍ അനുദവിക്കുകയും ചെയ്യുമ്പോഴാണ് കാസര്‍കോട് കലോത്സവം ഏറ്റെടുക്കാന്‍ മുന്നോട്ട് വരുന്നത്. ഈ വര്‍ഷത്തെ കലോത്സവം കാസര്‍കോടിന് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കാനൊരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത് ഭരണ സമിതി.

ആലപ്പുഴയിലാണ് ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം നടക്കേണ്ടത്. പ്രളയക്കെടുതിയില്‍ നിന്നും ഇപ്പോഴും കരകയറിയിട്ടില്ലാത്തതിനാല്‍ എങ്ങിനെ കലോത്സവം നടത്തുമെന്ന ആശങ്കയിലാണ് ആലപ്പുഴ ജില്ലാ ഭരണകൂടം. സംസ്ഥാനത്ത് മഴക്കെടുതിയും പ്രളയവും ഒട്ടും ബാധിക്കാത്ത ജില്ലയാണ് കാസര്‍കോട്. അതു കൊണ്ട് തന്നെ ഇത്തവണത്തെ കലോത്സവം കാസര്‍കോട്ടേക്ക് മാറ്റിയാല്‍ ബഹുജന പങ്കാളിത്തത്തോടെ പൊലിമ ഒട്ടും നഷ്ടപ്പെടുത്താതെ കലോത്സവം നടത്താമെന്നാണ് ജില്ലാ പഞ്ചായത്തിന്റെ വാഗ്ദാനം.

സംസ്ഥാന കലോത്സവം നടത്താന്‍ തയ്യാറാണെന്ന് കാണിച്ച് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ് ജില്ലാപഞ്ചായത്ത്. ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാര്‍ സര്‍ക്കാറിന് കത്ത് നല്‍കും. കലോത്സവം ചര്‍ച്ച ചെയ്യുന്നതിനായി 17ന് മാന്വല്‍ കമ്മിറ്റി ചേരുന്നുണ്ട്. ഇതിന് മുമ്പ് ഇക്കാര്യം സര്‍ക്കാറിന്റെ മുന്നിലെത്തിക്കാനാണ് തീരുമാനം. 25 വര്‍ഷം മുമ്പാണ്  കാസര്‍കോട് ആദ്യമായി സ്‌കൂള്‍ കോലത്സവത്തിന് വേദിയായത്. ഇതിന് ശേഷം ജില്ലയ്ക്ക് അതിനുള്ള സൗഭാഗ്യം ലഭിച്ചിട്ടില്ല.
സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍കോട്ട് നടത്തിയേക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, school, School-Kalolsavam, Education, State School Kalolsavam will be conducted in Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia