city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവം; നെട്ടോട്ടമോടേണ്ട; താമസ സ്ഥലം വേദികള്‍ക്കടുത്ത് തന്നെ

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.11.2019) കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവനത്തിനായി കാസര്‍കോട് ജില്ലയിലെത്തുന്നവര്‍ താമസസ്ഥലത്തിനായി നെട്ടോട്ടമോടേണ്ടി വരില്ല. മത്സരാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം കലോത്സവ വേദികളുടെ സമീപ പ്രദേശങ്ങളില്‍ തന്നെയാണ് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. നാലുദിവസമായി നടക്കുന്ന കലോത്സവത്തിന് പതിനൊന്നായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതില്‍ ആണ്‍കുട്ടികള്‍ക്ക് ആറു സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് അഞ്ച് സ്‌കൂളുകളിലുമായാണ് താമസസ്ഥലമൊരുക്കുന്നത്. ഇതു കൂടാതെ അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി രണ്ട് സ്‌കൂളുകള്‍ അധികമായും സജ്ജീകരിച്ചിട്ടുണ്ട്.

മത്സരാര്‍ത്ഥികളായ വിദ്യാര്‍ത്ഥിനികള്‍ക്ക് താമസമൊരുക്കുന്ന സ്‌കൂളുകള്‍:
ഹൊസ്ദുര്‍ഗ് തെരുവത്ത് ജിഎല്‍പിഎസ് (വയനാട് ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍). കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, (ഇടുക്കി, കൊല്ലം, എറണാകുളം). പടന്നക്കാട് ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, (പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, തിരുവനന്തപുരം). അതിയാമ്പൂര്‍ ചിന്മയ വിദ്യാലയ, (കാസര്‍കോട്, കണ്ണൂര്‍). ബെല്ല ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്‌കൂള്‍ (കോഴിക്കോട്,പാലക്കാട്, തൃശൂര്‍, കോട്ടയം).

മത്സരാര്‍ത്ഥികളായ ആണ്‍കുട്ടികള്‍ക്ക് താമസമൊരുക്കുന്ന സ്‌കൂളുകള്‍:
പടന്നക്കാട് ജിഎല്‍പിഎസ് (പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം). പടന്നക്കാട് സ്റ്റെല്ലമേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, (ഇടുക്കി, വയനാട്, പാലക്കാട്). ജിഎച്ച്എസ്എസ് ബെല്ല ഈസ്റ്റ്, ചെമ്മട്ടം വയല്‍ (കാസര്‍കോട്, എറണാകുളം, കൊല്ലം,കോഴിക്കോട്).കോട്ടച്ചേരി ജിഎല്‍പിഎസ് (കോട്ടയം, കണ്ണൂര്‍). ആറങ്ങാടി കെഐ എഎല്‍പിഎസ്, (മലപ്പുറം). മുച്ചിലോട്ട് ജിഎല്‍പിഎസ്  (തൃശൂര്‍). ഇതുകൂടാതെ അടിയന്തര ആവശ്യങ്ങളില്‍ പുതിയകണ്ടം ജിയുപിഎസ്, കാഞ്ഞങ്ങാട് കടപ്പുറം പിപിടിഎസ് എഎല്‍പിഎസ് എന്നീ വിദ്യാലയങ്ങളെയും പ്രയോജനപ്പെടുത്തും.
സംസ്ഥാന സ്‌കൂള്‍ കലോത്സവം; നെട്ടോട്ടമോടേണ്ട; താമസ സ്ഥലം വേദികള്‍ക്കടുത്ത് തന്നെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Education, Kanhangad, State School Kalolsavam: Living places here
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia