സംസ്ഥാന സ്‌കൂള്‍ കലോത്സവം; കാസര്‍കോട്ടും വേദി വേണമെന്നും ലോഗോയില്‍ കാസര്‍കോടിന്റെ പേര് ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു
Nov 13, 2019, 11:40 IST
കാസര്‍കോട്: (www.kvartha.com 13.11.2019) കാഞ്ഞങ്ങാട്ട് നവംബര്‍ 28, 29, 30, ഡിസംബര്‍ ഒന്ന് തീയതികളിലായി നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കാസര്‍കോട്ടും വേദി അനുവദിക്കണമെന്നും ലോഗോയില്‍ കാസര്‍കോടിന്റെ പേര് ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു.
1991-ല്‍ കാസര്‍കോട്ട് നടന്ന കലോത്സവം വന്‍ വിജയമായിരിന്നുവെന്നു ചൂണ്ടിക്കാട്ടിയ എം എല്‍ എ, കാഞ്ഞങ്ങാട്ട് ഇപ്പോള്‍ നടത്താന്‍ തീരുമാനിച്ച 60-ാമത് കലോത്സവത്തില്‍ നീലേശ്വരത്തെ പോലും വേദിയായി തീരുമാനിച്ചിട്ടും മത്സരത്തിന് കാസര്‍കോട്ട് ഏതെങ്കിലും ഒരു വേദി അനുവദിക്കാതിരുന്നത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ടെന്നും എം എല്‍ എ ചൂണ്ടി കാട്ടുന്നു.

ലോഗോയില്‍ കാസര്‍കോട് ജില്ലയുടെ പേര് ചേര്‍ക്കാത്തതും ശരിയല്ലെന്ന് എം എല്‍ എ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എം എല്‍ എ കത്തില്‍ അഭ്യര്‍ത്ഥിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: State school festival; N A Nellikkunnu letter to education minister and chief minister, Kasaragod, News, Education, School, Top-Headlines, Kerala, N.A.Nellikunnu.
Keywords: State school festival; N A Nellikkunnu letter to education minister and chief minister, Kasaragod, News, Education, School, Top-Headlines, Kerala, N.A.Nellikunnu.