city-gold-ad-for-blogger

സംസ്ഥാന എന്‍ എസ് എസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കാസര്‍കോടിന് ഇരട്ടി മധുരം

മികച്ച യൂണിറ്റിനുള്ള അവാര്‍ഡും, പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡും കാസര്‍കോടിന്

തിരുവനന്തപുരം: (www.kasargodvartha.com 12/08/2016) കേരള സര്‍ക്കാരിന്റെ 2015 - 16 വര്‍ഷത്തിലെ നാഷണല്‍ സര്‍വീസ് സ്‌കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ ജി വി എച്ച് എസ് എസ് മുള്ളേരിയ സ്‌കൂള്‍ സംസ്ഥാനത്തെ ഏറ്റവും നല്ല യൂണിറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ സ്‌കൂളിലെ ശാഹുല്‍ ഹമീദ് പുണ്ടൂരിനാണ് ഏറ്റവും നല്ല പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്.

ഇതിനു മുമ്പ് ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ ഏറ്റവും നല്ല യൂണിറ്റിനുള്ള അവാര്‍ഡ് ജി വി എച്ച് എസ് എസ് മുള്ളേരിയ സ്‌കൂളിനും ഏറ്റവും നല്ല പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് ശാഹുല്‍ ഹമീദിനും ലഭിച്ചിരുന്നു. കൂടാതെ ഏറ്റവും നല്ല വോളന്റീര്‍ക്കുള്ള അവാര്‍ഡ് ഇതേ സ്‌കൂളിലെ സൂര്യയ്ക്കും ലഭിച്ചിരുന്നു.

പരിസ്ഥി സംരക്ഷണം, എന്‍ഡോസള്‍ഫാന്‍ പുനരധിവാസം, പ്ലാസ്റ്റിക് വിമുക്ത ഗ്രാമം, സ്വയം തൊഴില്‍, സ്വയം പര്യാപ്തത, പൈതൃക സംരക്ഷണം, ഗ്രാമീണ ഗ്രന്ഥാലയം, ദുരന്ത നിവാരണ പരിശീലനം, സാക്ഷരത, സ്വച്ഛ് ഭാരത്, ഗ്രാമീണ ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കിയത്.

ശാഹുല്‍ ഹമീദിന് കേരളം സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ ഏറ്റവും നല്ല പരിസ്ഥിതി സംരക്ഷകനുള്ള പുരസ്‌കാരം, വനം വന്യ ജീവി വകുപ്പിന്റെ വനമിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു.

സംസ്ഥാന എന്‍ എസ് എസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കാസര്‍കോടിന് ഇരട്ടി മധുരം

Keywords : Thiruvananthapuram, Award, School, Education, Kasaragod, NSS, Mulleria, GVHSS Mulleria, Shahul Hameed Pundoor, State NSS Awards announced. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia