city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Road closure | ദേശീയപാത വികസനം: വഴിയടച്ചത് മൂലം സ്‌കൂള്‍ പഠനം നിര്‍ത്തുന്നുവെന്ന പ്രശ്നത്തില്‍ ഇടപെട്ട് ബാലാവകാശ കമീഷന്‍; പെറുവാഡിലെ സ്‌കൂള്‍ യാത്രാ തടസത്തില്‍ പരിഹാരം കാണാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി കമീഷന്‍ അംഗം

പെറുവാഡ്: (www.kasargodvartha.com) ദേശീയപാത വികസനത്തിനിടെ പകരം സംവിധാനമില്ലാതെ വഴിയടച്ചത് മൂലം ഒറ്റപ്പെട്ട് പോകുന്ന പെര്‍വാഡ് കടപ്പുറത്തെ വിദ്യാര്‍ഥികള്‍ പഠനം താത്കാലികമായി നിര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രശ്നത്തില്‍ ബാലാവകാശ കമീഷന്‍ ഇടപെട്ടു. ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി കമീഷന്‍ അംഗം അഡ്വ. ശ്യാമള ദേവി അറിയിച്ചു. പെറുവാഡ് കടപ്പുറത്തെ മീന്‍ തൊഴിലാളി കുടുംബങ്ങളിലേതുള്‍പെടെ നൂറോളം വിദ്യാര്‍ഥികളുടെ സ്‌കൂളിലേക്കുള്ള യാത്രയാണ് പ്രതിസന്ധിയിലായത്.
         
Road closure | ദേശീയപാത വികസനം: വഴിയടച്ചത് മൂലം സ്‌കൂള്‍ പഠനം നിര്‍ത്തുന്നുവെന്ന പ്രശ്നത്തില്‍ ഇടപെട്ട് ബാലാവകാശ കമീഷന്‍; പെറുവാഡിലെ സ്‌കൂള്‍ യാത്രാ തടസത്തില്‍ പരിഹാരം കാണാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി കമീഷന്‍ അംഗം

ദേശീയപാത വികസനത്തിന്റെ ഭാഗമായി സര്‍വീസ് റോഡ് പണി പൂര്‍ത്തിയാകും മുമ്പ് പെറുവാഡ് ബസ് സ്റ്റോപിലേക്കുള്ള വഴി പൂര്‍ണമായും അടച്ചതിനാല്‍ ഒരു കിലോമീറ്റര്‍ അധികം ചുറ്റി തിരക്ക് പിടിച്ച റോഡ് അപകടകരമായ വിധത്തില്‍ മുറിച്ച് കടക്കേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍. ഇതോടെ ആശങ്കയിലായ രക്ഷിതാക്കള്‍ സ്‌കൂള്‍ ഹെസ്മാസ്റ്റര്‍ക്ക് അവധി അപേക്ഷ നല്‍കിയിരിക്കുകയാണ്. കൂടാതെ ബാലവകാശ കമീഷനും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ബാലവകാശ കമീഷന്‍ ഇടപെടലുണ്ടായത്.
          
Road closure | ദേശീയപാത വികസനം: വഴിയടച്ചത് മൂലം സ്‌കൂള്‍ പഠനം നിര്‍ത്തുന്നുവെന്ന പ്രശ്നത്തില്‍ ഇടപെട്ട് ബാലാവകാശ കമീഷന്‍; പെറുവാഡിലെ സ്‌കൂള്‍ യാത്രാ തടസത്തില്‍ പരിഹാരം കാണാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി കമീഷന്‍ അംഗം

മീന്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പെറുവാഡ് കടപ്പുറത്ത് നിന്ന് അമ്പതോളം കുട്ടികള്‍ മൊഗ്രാല്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ മാത്രം പഠനത്തിന് എത്തുന്നുണ്ട്. കൂടാതെ നൂറോളം വിദ്യാര്‍ഥികള്‍ കുമ്പള, കാസര്‍കോട് ഭാഗത്തെ വിവിധ സ്‌കൂളുകളിലും പഠിക്കാനായി പെറുവാഡ് നിന്ന് നിത്യേന ബസ് കയറി പോകുന്നുണ്ട്. ഇവര്‍ ഒന്നര കിലോമീറ്റര്‍ നടന്ന് ദേശീയപാതയിലെത്തി അവിടെ നിന്ന് ബസ് പിടിച്ചായിരുന്നു മൊഗ്രാല്‍ സ്‌കൂളില്‍ എത്തിയിരുന്നത്.

ഇപ്പോള്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ബസ് സ്റ്റോപിലേക്കുള്ള വഴി അടച്ചിരിക്കുകയാണ്. അത് കൊണ്ട് ഈ കുട്ടികള്‍ സ്‌കൂളിലേക്ക് വരാന്‍ ബുദ്ധിമുട്ടുന്നു. അപകടകരമാം വിധം റോഡ് മുറിച്ച് കടക്കുന്നതില്‍ പേടിച്ച് പലരും സ്‌കൂളില്‍ പോക്ക് നിര്‍ത്തുമെന്നു പറയുന്നു. ദേശീയപാത വികസനം പൂര്‍ണമായാല്‍ സര്‍വീസ് റോഡില്‍ ഒരു ഭാഗത്ത് കൂടി മാത്രമേ ബസ് ഗതാഗതം ഉണ്ടാവുകയുള്ളു. പെറുവാഡ് റോഡ് മുറിച്ച് കടക്കാന്‍ അടിപ്പാതയോ മേല്‍പാലമോ പരിഗണനയിലില്ല.

ഇതോടെ ഇപ്പോള്‍ ഒരു കി.മി ഒരു ബസില്‍ യാത്ര ചെയ്തിരുന്ന മൊഗ്രാല്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ഇനി അഞ്ച് കി. മി രണ്ടു ബസിലായി രണ്ടു ദിശയില്‍ സഞ്ചരിച്ച് സ്‌കൂളില്‍ എത്തേണ്ടി വരും. ആ സാഹചര്യത്തില്‍ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം തന്നെ മുടങ്ങിപ്പോകുമെന്നാണ് ബാലവാകാശ കമീഷന് നല്‍കിയ പരാതിയില്‍ രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ പെറുവാഡ് ബസ്സ് സ്റ്റോപില്‍ കുട്ടികള്‍ക്ക് സമാധാനത്തോടെ ബസ് കയറാവുന്ന വിധത്തില്‍ സംവിധാനം ഒരുക്കണമെന്നും പെറുവാഡ് ജന്‍ക്ഷനില്‍ അടിപ്പാതയോ മേല്‍പാലമോ നിര്‍മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Road, Students, School, Education, District Collector, State Child Rights Commission intervened in school students travel issue.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia