വീട് നഷ്ടപ്പെട്ട തീരദേശത്ത് സാന്ത്വനവുമായി സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൻ ഇർഫാന ഇഖ്ബാൽ; മൂസോടിയിലും, മണിമുണ്ടയിലും ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു
May 19, 2021, 10:46 IST
ഉപ്പള: (www.kasargodvartha.com 19.05.2021) കടലാക്രമണം രൂക്ഷമായ മൂസോടിയിലും, മണിമുണ്ടയിലും വീടുകൾ നഷ്ടപ്പെട്ട് ബുദ്ധിമുട്ടിലായ ഇരുപതോളം കുടുംബങ്ങൾക്ക് ഒരു മാസത്തെ മുഴുവൻ ഭക്ഷ്യ വസ്തുക്കളുമായി മംഗൽപാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഇർഫാന ഇഖ്ബാൽ തീരദേശത്ത് കാരുണ്യത്തിന്റെ ഉദാത്ത മാതൃകയായി.
രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് നാട്ടുകാർ ഇർഫാനയോട് തങ്ങളുടെ ദുരിതം പറഞ്ഞത്. പിന്നീട് സുമനുസുകളുടെ സഹായത്തോടെ കിറ്റുകൾ ഒരുങ്ങി.
കടൽ ക്ഷോഭം മൂലം തീർത്തും ഒറ്റപെട്ട കുടുംബങ്ങൾക്ക് സഹായവുമായി ഭക്ഷ്യ വസ്തുക്കൾ വീട്ട് പടിക്കലെത്തി നൽകി. കിറ്റ് വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ് കമിറ്റി പ്രസിഡന്റ് പി എം സലീം, മൂസോടി വാർഡ് മെമ്പറും ക്ഷേമ കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാനുമായ മുഹമ്മദ് ഹുസൈൻ ബൂണിന് നൽകി നിർവഹിച്ചു. ഇർഫാന ഇഖ്ബാൽ, യൂത് ലീഗ് വാർഡ് പ്രസിഡന്റ് അശ്‌റഫ് കണ്ണഗളം, റസാഖ് മൂസോടി സംബന്ധിച്ചു.
Keywords: Kasaragod, Uppala, Committee, Tauktae-Cyclone, Mangalpady, Food, Health-Department, Education, Sea, Panchayath, Muslim-league, Youth League, Standing Committee Chairperson Irfana Iqbal expressed condolences over the loss of a home; Food kits were distributed in Musodi and Manimunda.
< !- START disable copy paste -->