SSLC result | എസ്എസ്എല്‍സി ഫലം: 99.48 ശതമാനത്തിന്റെ വിജയത്തിളക്കവുമായി കാസർകോട്; 122 സ്കൂളുകള്‍ക്ക് നൂറുമേനി; 1639 വിദ്യാർഥികൾക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്
Jun 15, 2022, 20:04 IST
കാസർകോട്: (www.kasargodvartha.com) സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ 99.48 ശതമാനത്തിന്റെ വിജയത്തിളക്കത്തില്‍ കാസര്‍കോട്. സംസ്ഥാനതലത്തില്‍ ആറാമതാണ് ജില്ല. കാസർകോട്ടെ 162 സ്കൂളുകളില്‍ നിന്നായി 10431 ആണ്‍കുട്ടികളും 9460 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയത്.
കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 58 ഉം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 64 മായി 122 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. ജില്ലയില്‍ പരീക്ഷയെഴുതിയ 455 ആണ്‍കുട്ടികളും 1184 പെണ്‍കുട്ടികളുമായി 1639 വിദ്യാർഥികൾ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. ഗവണ്മെന്റ് സ്കൂളുകളില്‍ പരീക്ഷയെഴുതിയ 232 ആണ്‍കുട്ടികളും 625 പെണ്‍കുട്ടികളുമായി 857 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
എയ്ഡഡ് സ്കൂളുകളില്‍ പരീക്ഷയെഴുതിയ 190 ആണ്‍കുട്ടികളും 398 പെണ്‍കുട്ടികളുമായി 588 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. അണ് എയ്ഡഡ് സ്കൂളുകളില്‍ പരീക്ഷയെഴുതിയ 33 ആണ്‍കുട്ടികളും 161 പെണ്‍കുട്ടികളുമായി 194 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 653 പേരും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 986 പേരുമാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്.

Keywords: News, Kerala, Kasaragod, Top-Headlines, Education, SSLC, Examination, Result, Students, School, Kanhangad, SSLC Result 2022, SSLC result: 99.48 percent pass in Kasargod.
< !- START disable copy paste -->