Pass | എസ്എസ്എൽസി ഫലം: നൂറുമേനിയിൽ തിളങ്ങി കാസർകോട്ടെ സ്‌കൂളുകൾ; നേട്ടം കൈവരിച്ചത് 79 സർക്കാർ, 29 എയ്‌ഡഡ്, 26 അൺ എയ്‌ഡഡ് വിദ്യാലയങ്ങൾ
* നൂറ് മേനി നേടിയ എയ്ഡഡ് സ്‌കൂളുകളിൽ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍.
കാസർകോട്: (KasargodVartha) ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷയിൽ ജില്ലയിൽ നൂറുമേനി സ്വന്തമാക്കിയത് 134 സ്‌കൂളുകൾ. സർക്കാർ മേഖലയിൽ 79, എയ്‌ഡഡ്– 29, അൺ എയ്‌ഡഡ്– 26 എന്നിങ്ങനെയാണ് സ്‌കൂളുകളുടെ എണ്ണം.
നൂറ് മേനി നേടിയ സര്‍ക്കാര്‍ സ്‌കൂളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിലാണ്. നൂറ് മേനി നേടിയ എയ്ഡഡ് സ്‌കൂളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ്.
നൂറുമേനി നേടിയ സർക്കാർ സ്‌കൂളുകളും പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണവും: ഗവ. മുസ്ലീം സ്‌കൂൾ തളങ്കര കാസർകോട് (115), ഗേൾസ് കാസർകോട് (126), ഷിറിയ (52), ഉപ്പള (74), ബങ്കര മഞ്ചേശ്വരം (38), പൈവളിഗെ (38), ആലമ്പാടി (94), ചെർക്കള സെൻട്രൽ (281), ഇരിയണ്ണി (159), ബന്തടുക്ക (152), മൊഗ്രാൽപുത്തൂർ (216), മൊഗ്രാൽ (234), പാണ്ടി (35), ദേലമ്പാടി (66), അംഗടിമുഗർ (112), പഡ്‌രെ (30), എടനീർ (62), മുള്ളേരിയ (124), ചെമ്മനാട് (210), ചന്ദ്രഗിരി (187), കുണ്ടംകുഴി (234), ജിഎംആർ എച്ച്‌എസ് പരവനടുക്കം (35), കടമ്പാർ (78), മൂടംബയൽ (26), കൊടിയമ്മ (104), കൊളത്തൂർ (55), മുന്നാട് (51), കുറ്റിക്കോൽ (73), എസ്‌ആർഎം രാംനഗർ മാവുങ്കാൽ (84), ബല്ല ഈസ്‌റ്റ് (88), ഹൊസ്‌ദുർഗ് (146), ജിവിഎച്ച്‌എസ് കാഞ്ഞങ്ങാട് (233), ബേക്കൽ ഫിഷറീസ് (67), പള്ളിക്കര (247), പെരിയ (210), പാക്കം (98), കല്യോട്ട് (47), കുണിയ (81), മടിക്കൈ (53), വെള്ളിക്കോത്ത് മഹാകവി (155), രാവണീശ്വരം (100), കൊട്ടോടി (60), ബളാന്തോട് (175), മടിക്കൈ കക്കാട്ട് (196), ഉപ്പിലിക്കൈ (38), മടിക്കൈ സെക്കൻഡ് (106), കുട്ടമത്ത് (249), പിലിക്കോട് (186), തൃക്കരിപ്പൂർ (143), എളമ്പച്ചി (94), കോട്ടപ്പുറം (28), ചെറുവത്തൂർ ഫിഷറീസ് (182), പടന്ന കടപ്പുറം ഫിഷറീസ് (109), കാലിച്ചാനടുക്കം (89), കയ്യൂർ (101), ചായ്യോത്ത് (260), തായന്നൂർ (41), പരപ്പ (145), ബളാൽ (32), മാലോത്ത് കസബ (125), കമ്പല്ലൂർ (60), ചീമേനി (133), അമ്പലത്തറ (86), അട്ടേങ്ങാനം (46), കോടോത്ത് അംബേദ്‌കർ (108), ഉദിനൂർ (273), തച്ചങ്ങാട് (247), കാഞ്ഞങ്ങാട് ഗേൾസ് (30), നടക്കാവ് റസിഡൻഷ്യൽ (35), സി എച്ച് സ്‌മാരക സ്‌കൂൾ തൃക്കരിപ്പൂർ (11), പാണത്തൂർ (81), തയ്യേനി (25), മരക്കാപ്പ് കടപ്പുറം (99), ബാര (147), ചാമുണ്ഡിക്കുന്ന് (42), കാഞ്ഞിരപ്പൊയിൽ (51), പുല്ലൂർ ഇരിയ (42), കൂളിയാട് (66), ബാനം (27).
എയ്‌ഡഡ് സ്‌കൂൾ:
അഗൽപ്പാടി (87), ബിഇഎം കാസർകോട് (252), കൊട്‌ലമുഗറു (182), കുരുടപ്പദവ് (74), ബിഎആർ ബോവിക്കാനം (195), കാട്ടുകുക്കെ (57), എൻഎച്ച്‌എസ് പെർഡാല (512), കാട്ടുകുക്കെ (58), പെർഡാല നീർച്ചാൽ (176), സ്വാമിജീസ് എടനീർ (19), ചെമ്മനാട് ജമാഅത്ത് (379), കുഡ്‌ലു (87), ധർമത്തടുക്ക (247), ചട്ടഞ്ചാൽ (563), ദുർഗ കാഞ്ഞങ്ങാട് (497), ഇഖ്‌ബാൽ അജാനൂർ (187), ഉദയനഗർ പുല്ലൂർ (64), ഹോളി ഫാമിലി രാജപുരം (211), രാജാസ് നീലേശ്വരം (315), കരിമ്പിൽ കുമ്പളപ്പള്ളി (72), വരക്കാട് (157), എംകെഎസ് കുട്ടമത്ത് തിമിരി (45), കൊടക്കാട് (119), കൈക്കോട്ടുകടവ് (242), പടന്ന (243), സെന്റ് തോമസ് തോമാപുരം (144), സെന്റ് മേരീസ് കടുമേനി (64), സെന്റ് ജോൺസ് പാലാവയൽ (116), സെന്റ് ജൂഡ് വെള്ളരിക്കുണ്ട് (196), ഉദുമ പടിഞ്ഞാർ (25).
അൺ എയ്‌ഡഡ്:
എരുതുംകടവ് ഗേൾസ് (06), എൻഎ മോഡൽ നായന്മാർമൂല (08), സിറാജുൽ ഹുദാ മഞ്ചേശ്വരം (88), നെല്ലിക്കട്ട (42), തളങ്കര ദഖീറത്ത് (62), കളനാട് (23), മുഹിമ്മാത്ത് പുത്തിഗെ (181), ഉദ്യാവർ (53), സെന്റ് മേരീസ് ബേള (27), മണവാട്ടി ധർമനഗർ (39), മഞ്ചേശ്വരം ഇൻഫാന്റ് ജീസസ് (41), പൊസോട്ട് മഞ്ചേശ്വരം (34), ശ്രീഭാരതി ബദിയഡുക്ക (24), സെന്റ് മേരീസ് കരിവേടകം (29), വിദ്യാശ്രീ മുള്ളേരിയ (39), സഫ പബ്ലിക് കുറ്റിക്കോൽ (21), സർവോദയ കൊടിബയിൽ (37), മുജംഗാവ് (05), ലിറ്റിൽ ഫ്‌ളവർ കാഞ്ഞങ്ങാട് (137), അംബേദ്‌കർ പെരിയ (17), ചിത്താരി (91), മെട്ടമ്മൽ (97), ഐഇഎം പള്ളിക്കര (27), ആർയുഇ തുരുത്തി (25), നൂറുൽ ഹുദ ബേക്കൽ (48), ബൂൺ പബ്ലിക് കള്ളാർ (14).