city-gold-ad-for-blogger
Aster MIMS 10/10/2023

ഇനി പരീക്ഷാക്കാലം, എസ് എസ് എല്‍ സി - പ്ലസ്ടു പരീക്ഷകള്‍ വ്യാഴാഴ്ച തുടങ്ങും, നിർദേശങ്ങളുമായി ജില്ലാ ഭരണകൂടം

കാസർകോട്: (www.kasargodvartha.com 07.04.2021) സംസ്ഥാനത്തെ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ വ്യാഴാഴ്ച തുടങ്ങും. കാസർകോട് ജില്ലയിൽ 162 കേന്ദ്രങ്ങളിലായി 19,354 കുട്ടികള്‍ എസ് എസ് എല്‍ സി പരീക്ഷയെഴുതും. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 10,631 കുട്ടികളും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 8,723 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഏപ്രില്‍ എട്ടിന് ആരംഭിക്കുന്ന പരീക്ഷ ഏപ്രില്‍ 29 ന് അവസാനിക്കും. ജില്ലയിലെ 96 കേന്ദ്രങ്ങളിലായി നടക്കുന്ന പ്ലസ്ടു പരീക്ഷയെഴുതുന്നത് 15,423 കുട്ടികളാണ്. 22 കേന്ദ്രങ്ങളിലായി നടക്കുന്ന വി എച് എസ് ഇ പരീക്ഷയെഴുതുന്നത് 1222 കുട്ടികളാണ്.

പരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷാ ഹാളുകളും ഫര്‍ണിച്ചറുകളും സ്‌കൂള്‍ പരിസരവും അണുവിമുക്തമാക്കി കഴിഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈന്‍ ഓറിയന്റേഷന് ക്ലാസുകളും വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം കൂട്ടാന്‍ ഗൃഹ സന്ദര്‍ശനവും നടത്തിയിരുന്നു. പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും കൈകള്‍ ശുചിയാക്കാനുള്ള സോപ്പും വെള്ളവും ലഭ്യമാക്കും. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ച ശേഷമാണ് വിദ്യാര്‍ഥികളെ ഹാളിലേക്ക് പ്രവേശിപ്പിക്കുക. ഒരു മുറിയില്‍ പരമാവധി 20 കുട്ടികള്‍ക്കായിരിക്കും പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കുക.

ഇനി പരീക്ഷാക്കാലം, എസ് എസ് എല്‍ സി - പ്ലസ്ടു പരീക്ഷകള്‍ വ്യാഴാഴ്ച തുടങ്ങും, നിർദേശങ്ങളുമായി ജില്ലാ ഭരണകൂടം

കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകളെഴുതുന്ന വിദ്യാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്ന് ജില്ലാ മെഡികല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു. നിർദേശങ്ങളും പുറപ്പെടുവിച്ചു. രോഗലക്ഷണങ്ങളുള്ളവര്‍ (പനി, ചുമ, ശ്വാസതടസ്സം, ജലദോഷം, തൊണ്ടവേദന, ശബ്ദമടപ്പ് എന്നിവ) അത് മറച്ചു വയ്ക്കരുത്. ക്വാറന്റൈനില്‍ ഉള്ളവരോ അവരുമായി സമ്പര്‍ക്കത്തിലുള്ളവരോ ആണെങ്കില്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണം. സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. പരീക്ഷയ്ക്ക് മുമ്പും ശേഷവും ഉള്ള കൂട്ടം ചേരല്‍ ഒഴിവാക്കണം. സുഹൃത്തുക്കള്‍ തമ്മിലുള്ള ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കണം. പുസ്തകം, കാല്‍ക്കുലേറ്റര്‍,പേന, പെന്‍സില്‍, മറ്റ് ജ്യോമെട്രിക് ഉപകരണങ്ങള്‍ എന്നിവ ഒരു കാരണവശാലും കൈമാറരുത്. ഓരോരുത്തരും അവരവര്‍ക്കാവശ്യമുള്ള സാമഗ്രികള്‍ കരുതണം. സ്‌കൂളിലേക്കുള്ള യാത്രാ വേളയിലും പരീക്ഷാ ഹാളിലും എല്ലാവരും മാസ്‌ക് ധരിക്കണം. കൈകള്‍ കൊണ്ട് ഇടയ്ക്കിടയ്ക്ക് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്. പരീക്ഷയുടെ അവസാന ദിനമുള്ള ആഘോഷങ്ങള്‍ ഒഴിവാക്കണം. കഴിയുന്നതും വാച്ച്, മോതിരം, എന്നിവ ധരിക്കുന്നത് ഒഴിവാക്കണം. പരീക്ഷാ ഹാളില്‍ കയറുന്നതിന് മുമ്പ് സോപ്പുപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യണം. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഉടന്‍ തന്നെ കുളിച്ചതിന് ശേഷം മാത്രം വീടിനുള്ളില്‍ പ്രവേശിക്കുക. കുടിക്കാനുള്ള കുടിവെള്ളം കരുതാന്‍ ശ്രദ്ധിക്കണം. ഉപയോഗിച്ച മാസ്‌ക് പരീക്ഷാ ഹാളിലോ പുറത്തോ വലിച്ചെറിയരുത്. അവ ശാസ്ത്രീയമായി സംസ്‌കരിക്കുക. പുനരുപയോഗിക്കാന്‍ കഴിയുന്നവ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകി ഉണക്കി ഉപയോഗിക്കണം.

പരീക്ഷക്ക് ഹാജരാവുന്ന കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം ക്ലാസ്സ്മുറികള്‍ സജ്ജീകരിക്കണമെന്ന് ഡി എം ഒ പറഞ്ഞു. പോസിറ്റീവ് ആയ കുട്ടികള്‍ മാസ്‌ക്, ഗ്ലൗസ്, ഫേസ്ഷില്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. കോവിഡ് പോസറ്റീവ് ആയ കുട്ടികളുടെ പരീക്ഷമേല്‍നോട്ടം വഹിക്കുന്ന ഇന്‍വിജിലേറ്റര്‍ നിര്‍ബന്ധമായും പി പി ഇ കിറ്റ് ധരിക്കണം. പോസിറ്റീവ് ആയ കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് വരാനും പോകാനും എല്ലാവരും ഉപയോഗിക്കുന്ന പ്രവേശന കവാടം അല്ലാത്ത വഴി ഉപയോഗിക്കണം. കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍ രോഗം സ്ഥിരീകരിച്ച് 10 ദിവസം കഴിഞ്ഞ് മാത്രമാണ് ആന്റിജന്‍ പരിശോധന നടത്തേണ്ടതെന്നും ഡി എം ഒ പറഞ്ഞു.

Keywords:  Kerala, News, Kasaragod, Top-Headlines, Examination, SSLC, Plus-two, Election, Education, Students, SSLC - Plus Two exams will start on Thursday, the district administration with instructions.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL