എസ് എസ് എല്‍ സി, ഹയര്‍ സെകന്‍ഡറി, വി എച് എസ് ഇ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു
Dec 27, 2021, 10:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.12.2021) എസ് എസ് എല്‍ സി, ഹയര്‍ സെകന്‍ഡറി, വി എച് എസ് ഇ പരീക്ഷാ തീയതികള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. എസ് എസ് എല്‍ സി പരീക്ഷ മാര്‍ച് 31 മുതല്‍ ഏപ്രില്‍ 29 വരെ നടക്കും. ഹയര്‍ സെകന്‍ഡറി, വൊകേഷനൽ ഹയര്‍ സെകന്‍ഡറി പരീക്ഷകള്‍ മാര്‍ച് 30 മുതല്‍ ഏപ്രില്‍ 22 വരേയും നടക്കുമെന്നും അദ്ദേഹം കാഞ്ഞങ്ങാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എസ് എസ് എല്‍ സി മോഡല്‍ പരീക്ഷ മാര്‍ച് 21 മുതല്‍ 25 വരെയും ഹയര്‍ സെകന്‍ഡറി മോഡല്‍ പരീക്ഷ മാര്‍ച് 16 മുതല്‍ 21 വരെയും നടക്കും. എസ് എസ് എല്‍ സി പ്രാക്ടികൽ പരീക്ഷകൾ മാര്‍ച് 10 മുതല്‍ 19 വരെയും ഹയര്‍ സെകന്‍ഡറി പ്രാക്ടികൽ പരീക്ഷകൾ ഫെബ്രുവരി 21 മുതൽ മാർച് 15 വരെയും വി എച് എസ് ഇ പ്രാക്ടികൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച് 15 വരെയും നടക്കും.
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ കുട്ടികളെത്തിയെന്നും ഇത്തവണ പുതുതായി ഒമ്പത് ലക്ഷം കുട്ടികൾ എത്തിയതായും അദ്ദേഹം അറിയിച്ചു.
Keywords: SSLC, Higher Secondary and VHSE Exam Dates Announced, Kerala, News, Top-Headlines, Thiruvananthapuram, Kanhangad, Education, Minister, Examination, Plus 2, Practical exam, Students, School. < !- START disable copy paste -->