city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ് എസ് എല്‍ സി പരീക്ഷ: ഈ സഹോദരങ്ങളുടെ ലക്ഷ്യം ഇരട്ട വിജയം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 09.03.2020) ചൊവ്വാഴ്ച ആരംഭിക്കുന്ന എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടുന്നവര്‍ക്ക് സമ്മാനമായി പട്ടികജാതി വികസന വകുപ്പ് നല്‍കുന്നത് അരപ്പവന്‍ വീതം സ്വര്‍ണം നാണയം. എന്നാല്‍ വീട്ടുകാര്‍ക്ക് ഒരു പവന്‍ സ്വര്‍ണം സമ്മാനിക്കുമെന്ന വാശിയിലാണ് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന ഇരട്ടകളായ ഈ രണ്ട് സഹോദരങ്ങള്‍. വെളളച്ചാല്‍ എം ആര്‍ എസിലെ പതിമൂന്നാമത് എസ് എസ് എല്‍ സി പരീക്ഷയെഴുതുന്ന 33 പേരില്‍ സായന്ത്- സായ്, അഖില്‍- അതുല്‍ എന്നീ നാല് പേര്‍ ഇരട്ടകളാണ്. എല്ലാവരും കോഴിക്കോട് വടകരയില്‍ നിന്നുള്ളവര്‍. എ പ്ലസ് നേടണമെന്ന വാശിയില്‍ തന്നെയാണ് നാല് പേരും.

വടകര എടച്ചേരിയിലെ സായന്ത് കൃഷ്ണനും സായ് കൃഷ്ണനും നാട്ടിലെ എടച്ചേരി സെന്‍ട്രല്‍ സ്‌കൂളില്‍ നാല് വരെ ഒരേ ബഞ്ചിലിരുന്ന് പഠിച്ചവര്‍. പിന്നീട് ഏഴ് വരെ കോഴിക്കോട് എം ആര്‍ എസിലും മൂന്ന് വര്‍ഷം മുമ്പ് വെള്ളച്ചാല്‍ എം ആര്‍ സിലുമെത്തി. അമ്മ രജനി അംഗന്‍വാടി ജീവനക്കാരിയാണ്. ഓട്ടോ ഡ്?ഗൈവറും തെയ്യംകലാകാരനായ അഛന്‍ സുധീര്‍ വി സിനിമകളില്‍ ചെറിയ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.

മക്കളായ സായന്തും സായിയും നന്നായി പഠിക്കുന്നതോടൊപ്പം അഭിനയരംഗത്ത് സാന്നിധ്യമറിയിക്കുന്നു. ചിത്രകാരനും ഗായകനുമായ സായന്ത് കലോത്സവങ്ങളില്‍ അഭിനയ മികവ് പുലര്‍ത്തുന്നു. രണ്ട്് വര്‍ഷം ജില്ലാതല ചെസ്സ് മത്സരത്തില്‍ വിജയിച്ച സായ് കൃഷ്ണ ക്ലാസില്‍ ബെസ്റ്റ് ആക്റ്ററായിട്ടുണ്ട്.

വടകരയിലെ ആയഞ്ചേരിയില്‍ നിന്നുള്ള ഇരട്ടകളായ അഖില്‍ സത്യന്റെയും അതുല്‍ സത്യന്റെയും കഥയും വ്യത്യസ്തമല്ല. നാട്ടിലെ ആയഞ്ചേരി സ്‌കൂളില്‍ നാല് വരെ പഠിച്ച് ഏഴ് വരെ കോഴിക്കോട് എം ആര്‍ എസിലും മൂന്ന് വര്‍ഷം മുമ്പ് വെള്ളച്ചാല്‍ എം ആര്‍ സിലുമെത്തി. പഠനത്തില്‍ മികവ് കാട്ടുന്നതോടൊപ്പം സ്‌പോര്‍ട്‌സിലാണ് കൂടുതല്‍ താല്‍പര്യം. ബാഡ്മിന്‍ താരങ്ങളായ ഇവരില്‍ അഖില്‍ ജില്ലാ ടീമംഗമാണ്. അതുല്‍ ക്ലേ മോഡലിംഗിലും ഷോട്ട്പുട്ടിലും മികവ് കാട്ടുന്നു. സത്യന്റെയും പ്രേമയുടെയും മക്കളാണ്.

എസ് എസ് എല്‍ സി പരീക്ഷ: ഈ സഹോദരങ്ങളുടെ ലക്ഷ്യം ഇരട്ട വിജയം

Keywords:  Trikaripur, news, Kerala, kasaragod, SSLC, Examination, Education, Brothers, SSLC Examination: These twin brothers aim to bag all A+ < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia