SSLC Result | എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം; എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 71831 വിദ്യാര്‍ഥികള്‍
*പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
*ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ല.
*ഏറ്റവും കൂടുതല്‍ വിജയ ശതമാനം കോട്ടയം ജില്ലയില്‍
തിരുവനന്തപുരം: (KasargodVartha) ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം 3 ന് പിആര്‍ ചേംബറില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 2023-24 വര്‍ഷത്തെ എസ് എസ് എല്‍ സി, ടി എച് എസ് എല്‍ സി, എ എച് എസ് എല്‍ സി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്.
99.69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുന്‍ വര്‍ഷം 99.7 ശതമാനമാനമായിരുന്നു വിജയം. 71831 വിദ്യാര്‍ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ട്. 68604 പേരാണ് കഴിഞ്ഞ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കോട്ടയം ജില്ലയിലാണ്, 99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08%.
https://pareekshabhavan(dot)kerala(dot)gov(dot)in, www(dot)prd(dot)kerala(dot)gov(dot)in, https://sslcexam(dot)kerala(dot)gov(dot)in, www(dot)results(dot)kite(dot)kerala(dot)gov(dot)in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം.
ഇത്തവണ മുന്‍വര്‍ഷത്തേക്കാള്‍ 11 ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുന്നുവെന്ന പ്രത്യേകതയുണ്ട്. പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കി. എസ്എസ്എല്‍സി പരീക്ഷാ ഫലം അറിയാന്‍ വിപുലമായ സംവിധാനമാണ് ഏര്‍പെടുത്തിയത്. പരീക്ഷ ഭവന്റെയും പിആര്‍ഡിയുടേയും ഉള്‍പെടെയുള്ള വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം അറിയാം. ഈ വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെകന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും വൊകേഷണല്‍ ഹയര്‍ സെകന്‍ഡണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വ്യാഴാഴ്ച (09.05.2024) നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം.
www(dot)prd(dot)kerala(dot)gov(dot)in, www(dot)keralaresults(dot)nic(dot)in, www(dot)result(dot)kerala(dot)gov(dot)in, www.examresults(dot)kerala(dot)gov(dot)in, www(dot)results(dot)kite(dot)kerala(dot)gov(dot)in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപിലും ഹയര്‍ സെകന്‍ഡറി ഫലം ലഭ്യമാകും. വൊകേഷണല്‍ ഹയര്‍ സെകന്‍ഡറി പരീക്ഷാഫലം www(dot)keralaresults(dot)nic(dot)in, www(dot)vhse(dot)kerala(dot)gov(dot)in, www(dot)results(dot)kite(dot)kerala(dot)gov(dot)in, www(dot)prd(dot)kerala(dot)gov(dot)in, www(dot)examresults(dot)kerala(dot)gov(dot)in, www(dot)results(dot)kerala(dot)nic(dot)in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപിലും ലഭ്യമാകും.