SSLC Exam Result | എസ്എസ്എല്‍സി പരീക്ഷാ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
Jun 15, 2022, 07:38 IST
തിരുവനന്തപുരം: (www.kasargodvartha.com) എസ്എസ്എല്‍സി പരീക്ഷാ ഫലം ബുധനാഴ്ച മൂന്ന് മണിയോടെ അറിയും. മന്ത്രി വി. ശിവന്‍കുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. ഫലമറിയാന്‍: www(dot)keralaresults(dot)nic(dot)in, www(dot)keralapareekshabhavan(dot)in
എസ്എസ്എല്‍സിഹിയറിങ് ഇംപയേര്‍ഡ് (www(dot)sslchiexam(dot)kerala(dot)gov(dot)in), ടിഎച്ച്എസ്എല്‍സി (www(dot)thslcexam(dot)kerala(dot)gov(dot)in), ടിഎച്ച്എസ്എല്‍സിഹിയറിങ് ഇംപയേര്‍ഡ് (www(dot)thslchilcexam(dot)kerala(dot)gov(dot)in), എഎച്ച്എസ്എല്‍സി (www(dot)ahslcexam(dot)kerala(dot)gov(dot)in) 4,26,469 വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്.
എല്ലാ സുരക്ഷാ പ്രോടോകോളുകളും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ച് മാര്‍ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടന്നത്. രാവിലെ 9.45 മണി മുതല്‍ 12.30 മണി വരെയായിരുന്നു പരീക്ഷ. ഈ വര്‍ഷം എസ്എസ്എല്‍സി ഓഫ്ലൈനായി നടത്തിയത്. 4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 432436 വിദ്യാര്‍ഥികള്‍ പ്ലസ് ടു പരീക്ഷയും 31332 വിദ്യാര്‍ഥികള്‍ വിഎച്ച്എസ്ഇ പരീക്ഷയും എഴുതിയിരുന്നു.