city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒടുവിൽ അതു തന്നെ സംഭവിച്ചു; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: (www.kasargodvartha.com 11.03.2021) ഒടുവിൽ അതു തന്നെ സംഭവിച്ചു.വിദ്യാർത്ഥികളുടെയും ഭൂരിഭാഗം അധ്യാപകരുടെയും അഭിപ്രായം മാനിക്കാതെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി. സംസ്ഥാന സർക്കാരിൻ്റെ അപേക്ഷ പരിഗണിച്ച് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനാണ് പരീക്ഷകൾ ഏപ്രിൽ എട്ട് മുതൽ 30 വരെ തീയ്യതികളിലേക്ക് പരീക്ഷ മാറ്റിയിരിക്കുന്നത്.

ഭരണാനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ അഭ്യർത്ഥന കണക്കിലെടുത്താണ് സർക്കാർ മാർച്ച് 17 മുതൽ നടത്താൻ തീരുമാനിച്ച പരീക്ഷ മാറ്റാൻ തെരെഞ്ഞടുപ്പ് കമ്മീഷന് കത്ത് നൽകിയത്.

ഒടുവിൽ അതു തന്നെ സംഭവിച്ചു; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി



പരീക്ഷയ്ക്ക് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിരിക്കെയാണ് പരീക്ഷയ്ക്ക് ആറ് ദിവസം മാത്രം ബാക്കിയിരിക്കെ പരീക്ഷ മാറ്റിയിരിക്കുന്നത്. തെരെഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള അധ്യാപകർക്ക് പ്രയാസം ഉണ്ടാക്കുമെന്നാണ് പരീക്ഷ മാറ്റിവെക്കാനുള്ള കാരണമായി പറഞ്ഞിരിക്കുന്നത്.

കോവിഡ് ഇളവിന് ശേഷം വിദ്യാർത്ഥികൾ സ്ക്കൂൾ പഠനം തുടങ്ങുകയും പരീക്ഷയ്ക്ക് തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. പരീക്ഷ മാറ്റിയാൽ വിദ്യാർത്ഥികൾക്കിടയിൽ മാനസീക സംഘർഷം ഉണ്ടാകുമെന്നാണ് രക്ഷിതാക്കൾ ഭയപ്പെടുന്നത്.

Keywords:  Kerala, News, Kasaragod, Top-Headlines, Education, School, Students, Examination, SSLC, Plus-two, Teacher, SSLC and Plus Two exams postponed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia