വന്‍ജനപങ്കാളിത്തത്തോടെ കാസര്‍കോട്ട് എസ്.എസ്.എല്‍.സി. അദാലത്ത്
Dec 1, 2012, 14:00 IST
കാസര്‍കോട്: എസ്.എസ്.എല്‍.സി.അദാലത്ത് കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ശനിയാഴ്ച രാവിലെ ആരംഭിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉല്‍ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് .ടി. ഇ. അബ്ദുല്ല അധ്യക്ഷതവഹിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി ആദ്യ അപേക്ഷ സ്വീകരിച്ചു.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജി.നാരായണന്, എ.സത്യനാരായണ തന്ത്രി, മുഹമ്മദ് കുഞ്ഞി, ഡി.ഡി.ഇ. കെ.ശ്രീകൃഷ്ണ അഗ്ഗിത്തായ എന്നിവര്‍ പ്രസംഗിച്ചു. അദാലത്ത് വൈകിട്ട് അഞ്ചുമണിവരെ നീണ്ടുനില്‍ക്കും.
ആറു വിദ്യാഭ്യാസ ഉപജില്ലകളിലെ എ.ഇ.ഒ. മാരിലൂടെയും, കാസര്‍കോട് ഉപജില്ലയിലെ ഏഴ് പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റിയും ഉള്‍പെടെ എട്ട് കൗണ്ടറുകള്‍ മുഖേനയും ആണ് അപേക്ഷ സ്വീകരിക്കുന്നത്. 4000 ത്തോളം അപേക്ഷകള്‍ക്ക് അദാലത്തില്‍ പരിഹാരമുണ്ടാകുമെന്ന് കരുതുന്നു.
എസ്.എസ്.എല്‍.സി. ബുക്കിലെ പേര്,വയസ്സ്, മാതാപിതാക്കളുടെ പേര്, ജനനത്തീയ്യതി, ജാതി,മതം എന്നിവ സംബന്ധിച്ച തെറ്റുകള്‍ അദാലത്തിലൂടെ തിരുത്തി നല്കുന്നു. എസ്.എസ്.എല്‍. സി.ബുക്ക് നഷ്ടപ്പെട്ടവര്‍ക്കും നശിച്ചുപോയവര്‍ക്കും ഡൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും അദാലത്തിലൂടെ കഴിയുന്നു.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു അദാലത്ത് നടക്കുന്നത്. സര്ടിഫിക്കറ്റിലെ വിവരങ്ങളുടെ പിശകുമൂലം പാസ്പോര്ടിനും ജോലിക്കും മറ്റും അപേക്ഷിക്കുമ്പോള്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അദാലത്ത് ഏറെ അനുകൂലമായിരിക്കുകയാണ്.
പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റര്മാര് മുഖേന സ്വീകരിച്ച അപേക്ഷകള്‍ എ.ഇ.ഒ.മാര്‍ മുഖേന പരിശോധിച്ചശേഷമാണ് അദാലത്തിലൂടെ പരിഹാരം കണ്ടത്. സംസ്ഥാത്തിന്റെ മറ്റുഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ അദാലത്തുകള്‍ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡുമെമ്പര്‍മാര്‍, അധ്യാപകര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.

Keywords: Kasaragod, Adalath, School, N.A.Nellikunnu, Inaguration, Chengala, Panchayath, President, Education, Certificates, Kerala