city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്എസ്.എല്‍.സി: ജില്ലയില്‍ 85 സ്‌കൂളുകള്‍ക്ക് നൂറുമേനി; റിസള്‍ട്ടില്‍ മാറ്റം വന്നേക്കും

കാസര്‍കോട്: (www.kasargodvartha.com 21/04/2015) എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് കാസര്‍കോട് ജില്ല തിളങ്ങി. സംസ്ഥാന ശരാശരിയേക്കാള്‍ മികച്ച പ്രകടനമാണ് ജില്ല കാഴ്ചവെച്ചത്. 98.54 ശതമാനമാണ് ജില്ലയുടെ വിജയശതമാനം. നേരത്തെ 97.1 ശതമാനം എന്നായിരുന്നു ബന്ധപ്പെട്ടവര്‍ നല്‍കിയ കണക്ക്. എന്നാല്‍ റിസള്‍ട്ടിലെ അപാകത പരിഹരിച്ചപ്പോള്‍ ജില്ലയിലെ വിജയശതമാനവും കൂടി.

അതേസമയം സംസ്ഥാനത്ത് 100 ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണം 1501 ല്‍ നിന്ന് 1555 ആയി മാറുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. ജില്ലയില്‍ നൂറുമേനി കൊയ്ത സ്‌കൂളുകളുടെ എണ്ണത്തിലും ഇതോടെ വര്‍ധനവ് വരും. ജില്ലയിലെ 85 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം കാഴ്ചവെച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്  100 ശതമാനം നേടിയ സ്‌കൂളുകളുടെ എണ്ണം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 50 സ്‌കൂളുകളായിരുന്നു 100 ശതമാനം വിജയം നേടിയത്. 76 സ്‌കൂളുകള്‍ വിജയശതമാനത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ മുന്നേറ്റം നടത്തിയതാണ് ജില്ലയുടെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍.

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ വിജയശതമാനം 99.34ഉം കാസര്‍കോടിന്റേത് 97.88 ശതമാനവുമാണ്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 55 സ്‌കൂളുകളും കാസര്‍കോട് നിന്ന് 30 സ്‌കൂളുകളുമാണ് നൂറ് ശതമാനം വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 33ഉം 17മായിരുന്നു. ജില്ലയില്‍ 144 വിദ്യാലയങ്ങളിലെ 19865 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്.

ജില്ലയിലെ 20 ആര്‍എംഎസ്എ വിദ്യാലയങ്ങളില്‍ 17 വിദ്യാലയവും 100 ശതമാനം വിജയം നേടി  മികവ് പുലര്‍ത്തി. ബദിയഡുക്ക ആര്‍എംഎസ്എ വിദ്യാലയത്തിലെ വിജയശതമാനത്തില്‍ 18 ശതമാനം  വര്‍ധനവുണ്ടായതാണ് ജില്ലയുടെ മറ്റൊരു നേട്ടം. ഇവിടെ പരീക്ഷയ്ക്കിരുന്ന 159 വിദ്യാര്‍ത്ഥികളില്‍ 151 വിദ്യാര്‍ത്ഥികളും വിജയിച്ച് സ്‌കൂള്‍ 94.9 ശതമാനം വിജയം കരസ്ഥമാക്കി.

ജില്ലാ വിദ്യാഭ്യാസ സമിതി നടപ്പിലാക്കിയ നേരത്തേ അറിയാന്‍ പദ്ധതിയുടെ തുടര്‍ച്ചയാണ് ഈ വിജയം. ഈ വിജയം നേടാന്‍ സഹായിച്ച ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, എസ്എസ്എ, ഐടിഅറ്റ് സ്‌കൂള്‍, പിടിഎ, അധ്യാപകര്‍, സര്‍വ്വോപരി വിദ്യാര്‍ത്ഥികള്‍ എന്നിവരെ  ജില്ലാ വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി അഭിനന്ദിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എസ്എസ്.എല്‍.സി: ജില്ലയില്‍ 85 സ്‌കൂളുകള്‍ക്ക് നൂറുമേനി; റിസള്‍ട്ടില്‍ മാറ്റം വന്നേക്കും

Keywords : Kasaragod, Kerala, SSLC, Examination, Result, Education, Minister, Minister P.K Abdu Rabb, 85 School. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia