വിദ്യാര്‍ത്ഥികള്‍ക്ക് കരുത്തു പകര്‍ന്ന് ജില്ലാ എ പ്ലസ് മീറ്റ് സമാപിച്ചു
May 9, 2015, 15:50 IST
കാസര്‍കോട്: (www.kasargodvartha.com 09/05/2015) ജില്ലയില്‍ ഈവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്നതിന് എസ്.എസ്.എഫ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച എ പ്ലസ് മീറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് കരുത്തു പകര്‍ന്നു സമാപിച്ചു. ചടങ്ങില്‍ ഉള്‍കണ്ണിന്റെ കാഴ്ച കൊണ്ട് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കാസര്‍കോട് അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായ അന്നതടുക്കയിലെ ദേവി കിരണിന്റെയും കാറഡുക്ക ബേറണത്തെ കെ. ദിലീപിന്റെയും പഠനാനുഭവ വിവരണം സദസ്സിലെ മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി.
ദേവി കിരണിനും ദിലീപിനും എസ്.എസ്.എഫ് ജില്ലാകമ്മിറ്റി പ്രത്യേക ഉപഹാരം നല്‍കി. എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി എ പ്ലസ് മീറ്റ് ഉദ്ഘാടനം ചെയ്തു. സ്വലാഹുദ്ദീന്‍ അയ്യൂബി അനുമോദന പ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അഷ്‌റഫ് കരിപ്പൊടി വിദ്യാര്‍ത്ഥികള്‍ക്ക് മൊമന്റോ വിതരണം ചെയ്തു.
എസ്.എസ്.എഫ് വിസ്ഡം സമിതിക്കു കീഴില്‍ നടപ്പിലാക്കുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികള്‍ വിസ്ഡം കണ്‍വീനര്‍ ഷക്കീര്‍ എം.ടി.പി വിശദീകരിച്ചു. കാസര്‍കോട് സ്റ്റുഡന്റ്‌സ് സെന്റര്‍ കോഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഗമത്തില്‍ ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഹയര്‍ സെക്കന്‍ഡറി കോഡിനേറ്റര്‍ അബ്ദു സലാം സഖാഫി, കാമ്പസ് സെക്രട്ടറി ഫാറൂഖ് കുബണൂര്‍, ഉമര്‍ സഖാഫി പള്ളത്തൂര്‍, സാദിഖ് ആവളം, സിദ്ദീഖ് പൂത്തപ്പലം സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, SSF, Student, SSLC, Meet, Education A+ Meet.
Advertisement: