എസ്എസ്എഫ് കാസർകോട് ജില്ലാ ഹയർ സെക്കൻഡറി ഗാല ശനിയാഴ്ച മഞ്ചേശ്വരത്ത്
● വേദി: മഞ്ചേശ്വരം എഎച്ച് പാലസ്.
● 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിലാണ് സമ്മേളനം.
● കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള യാത്രയുടെ അനുബന്ധ പരിപാടിയാണിത്.
● സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പരിപാടി ഉദ്ഘാടനം ചെയ്യും.
● എൽബിഎസ് എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ ഷുക്കൂർ മുഖ്യാതിഥിയാകും.
● വിദ്യാർത്ഥികളുടെ കഴിവും നൈപുണ്യവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.
കാസർകോട്: (KasargodVartha) എസ്എസ്എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹയർ സെക്കൻഡറി വിദ്യാർഥികളുടെ സമ്മേളനമായ സ്റ്റുഡന്റ്‌സ് ഗാല നവംബർ 22 ശനിയാഴ്ച മഞ്ചേശ്വരം എഎച്ച് പാലസിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള യാത്രയുടെ അനുബന്ധമായാണ് സ്റ്റുഡന്റ്‌സ് ഗാല നടത്തുന്നത്.
ഹയർ സെക്കൻഡറി വിദ്യാർഥികളുടെ കഴിവും നൈപുണ്യവും പ്രോത്സാഹിപ്പിക്കുന്നതിനും കരിയർ അടക്കമുള്ള മേഖലകളിൽ പുതിയ അവസരങ്ങൾ പരിചയപ്പെടുത്തിക്കൊടുക്കുന്നതിനും വേണ്ടിയാണ് സമ്മേളനം ഒരുക്കുന്നത്. അക്കാദമിക് രംഗത്തെ പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തികളും സമ്മേളനത്തിൽ സെഷനുകൾ അവതരിപ്പിക്കും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പരിപാടി ഉദ്ഘാടനം ചെയ്യും. എൽബിഎസ് എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ ഷുക്കൂർ മുഖ്യാതിഥിയാകും.
പളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, താജുദ്ദീൻ മാസ്റ്റർ, ജാബിർ നെരോത്ത് തുടങ്ങിയവർ സംസാരിക്കും. വിവിധ സെഷനുകളിലായി അനസ് അമാനി, ഡോ തൻവീർ, സി എ അഹമദ് റാസി, മൂസനവാസ്, സി എൻ ജഅഫർ, ടി കെ റമീസ്, ഷബീർ നൂറാനി, ഹാദി തുടങ്ങിയവർ ക്ലാസുകൾ അവതരിപ്പിക്കും. വിദ്യാർഥികൾക്കായി ഇന്റർ സ്കൂൾ കലാകായിക മത്സരങ്ങൾ കൂടി സംഘടിപ്പിക്കുന്നുണ്ട്. വിദ്യാർഥി റാലിയോടെ ഗാല സമാപിക്കും.
വാർത്താസമ്മേളനത്തിൽ ഷാഹിദ് പെട്ടിക്കുണ്ട്, മുർഷിദ് പുളിക്കൂർ, ജംഷീദ് ചെടേകാൽ, മുഹമ്മദ് ഖാൻ എന്നിവർ പങ്കെടുത്തു.
എസ്എസ്എഫ് കാസർകോട് ജില്ലാ സ്റ്റുഡന്റ്‌സ് ഗാലയെക്കുറിച്ചുള്ള വാർത്ത പങ്കുവെക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: SSF Kasaragod District Higher Secondary Students' Gala is scheduled for Saturday, November 22, in Manjeswaram.
#SSFKasaragod #StudentsGala #Manjeswaram #KeralaYathra #HigherSecondary #Education






