city-gold-ad-for-blogger
Aster MIMS 10/10/2023

ന്യൂജനറേഷന്‍ പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ തയ്യാറാവണം: എസ്എസ്എഫ്

കാസര്‍കോട്: (www.kasargodvartha.com 30/11/2015) ന്യൂജനറേഷന്‍ പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ തയ്യാറാവണമെന്ന് എസ്എസ്എഫ് സംസ്ഥാന ഹയര്‍ സെക്കന്‍ഡറി കോഡിനേറ്റര്‍ സി.കെ ശക്കീര്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഹയര്‍ സെക്കന്‍ഡറി കാമ്പസ് സമ്മേളനങ്ങളുടെ സമാപനം കുറിച്ച് നടന്ന റാലിയെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ചിലര്‍ ചെയ്യുന്ന ആഭാസങ്ങളുടെ പേരില്‍ ഒരു തലമുറയെ തന്നെ പഴിക്കുന്ന പ്രവണതയെ ഉള്‍ക്കൊള്ളാനാവില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സാമൂഹിക നിയമങ്ങളെ പൊളിച്ചെഴുതിയാല്‍ സമൂഹത്തിന്റെ സന്തുലനാവസ്ഥയെ തന്നെ ബാധിക്കും. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ സാമൂഹിക സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിലുള്ള പ്രവണതകള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇബ്‌നു ഹൈതം സ്ക്വയറില്‍ ചേര്‍ന്ന കാമ്പസ് സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സെഷനുകള്‍ക്ക് എസ്.എസ്്.എഫ് സംസ്ഥാന സമിതി അംഗം ഫൈളുറഹ് മാന്‍ ഇര്‍ഫാനി, സര്‍ സയ്യിദ് കോളജ് പ്രെഫ. സിദ്ദീഖ് സിദ്ദീഖി ഇരിങ്ങല്‍ നേതൃത്വം നല്‍കി.

പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, അഷ്‌റഫ് സഅദി ആരിക്കാടി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഇല്യാസ് കൊറ്റുംബ, നാസര്‍ ബന്താട്, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അഷ്‌റഫ് കരിപ്പൊടി, മുഹമ്മദ് റഫീഖ് സഖാഫി ചേടിക്കുണ്ട് പ്രസംഗിച്ചു. ഉമര്‍ സഖാഫി പള്ളത്തൂര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുല്‍ സലാം സഖാഫി, സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് കുബണൂര്‍, ജാഫര്‍ സാദിഖ് ആവളം, ശുക്കൂര്‍ പെട്ടിക്കുണ്ട്, കെ.എം കളത്തൂര്‍ സംബന്ധിച്ചു. വൈകിട്ട് വിദ്യാര്‍ത്ഥി റാലിയോടെ പരിപാടി സമാപിച്ചു.

വിസ്ഡം സ്‌ക്വയറില്‍ നടന്ന ഹയര്‍സെക്കന്‍ഡറി സമ്മേളനം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന വിസ്ഡം കണ്‍വീനര്‍ സി.എന്‍ ജാഫര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി ക്ലാസുകള്‍ അവതരിപ്പിച്ചു.

ന്യൂജനറേഷന്‍ പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ തയ്യാറാവണം: എസ്എസ്എഫ്

Keywords : Kasaragod, Kerala, SSF, Students, Education, Meet, Conference, New Generation.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL