പ്‌ളസ് വണ്‍ പ്രവേശനം: എസ്.എസ്.എഫ് ഹെല്‍പ് ഡെസ്‌ക് ചീഫുമാരുടെ ട്രെയിനിംഗ് സമാപിച്ചു
May 4, 2015, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 04/05/2015) പ്ലസ് വണ്‍ കോഴ്‌സിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.എഫ് ജില്ലയില്‍ 46 ഹെല്‍പ് ഡെസ്‌ക്കുകള്‍ തുറക്കും. സെന്റര്‍ ചീഫുമാര്‍ക്കുള്ള ട്രെയിനിംഗ് കാസര്‍കോട് സ്റ്റുഡന്റ്‌സ് സെന്ററില്‍ ജില്ലാ കാര്യദര്‍ശി സ്വലാഹുദ്ദീന്‍ അയ്യൂബി ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കുബനൂര്‍, ജില്ലാ എച്ച്.എസ് കോര്‍ഡിനേറ്റര്‍ അബ്ദുസ്സലാം സഖാഫി പാടലടുക്ക എന്നിവര്‍ നേതൃത്വം നല്‍കി.
ഹെല്‍പ് ഡെസ്‌കിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഏകജാലക രജിസ്‌ട്രേഷന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, രക്ഷിതാക്കളുടെ റോള്‍ എന്നീ വിഷയത്തില്‍ ജില്ലാതലത്തില്‍ ട്രെയിനിംഗ് ലഭിച്ചവര്‍ ക്ലാസെടുക്കും. പൊതുപ്രവര്‍ത്തകര്‍, എസ്.വൈ.എസ് സോണ്‍ നേതാക്കള്‍ എന്നിവര്‍ വിവിധ ഹെല്‍പ് ഡെസ്‌ക്കുകള്‍ സന്ദര്‍ശിക്കും.
സലാം സഖാഫി പാടലടുക്ക കണ്‍വീനറായുള്ള ഏഴംഗ സമിതി കാര്യങ്ങള്‍ വിലയിരുത്തും. ജില്ലാ ഹയര്‍ സെക്കന്‍ഡറി സമിതി യോഗത്തില്‍ നൗഷാദ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, മഹ് മൂദ് അംജദി പുഞ്ചാവി പ്രസംഗിച്ചു. സലാം സഖാഫി പാടലടുക്ക സ്വാഗതം പറഞ്ഞു.

Keywords : Kasaragod, Kerala, College, Education, SSF, Help Desk, Plus One.