75,000 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും; വിസ്ഡം എക്‌സലന്‍സി ടെസ്റ്റ് 24ന്
Jan 22, 2016, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 22/01/2016) എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന എക്‌സലന്‍സി ടെസ്റ്റ് ജനുവരി 24ന് നടക്കും. എസ് എസ് എല്‍ സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ നടക്കുന്ന മാതൃകാ പരീക്ഷയാണ് എക്‌സലന്‍സി ടെസ്റ്റ്.
സംസ്ഥാനത്ത് 809 കേന്ദ്രങ്ങളില്‍ 74,913 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് മുന്‍ വര്‍ഷങ്ങളില്‍ ടെസ്റ്റിന് ലഭിച്ചത്. എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നു 2015 വരെയും പരീക്ഷയെഴുതാന്‍ അവസരമുണ്ടായിരുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് ഈ വര്‍ഷം മുതല്‍ പ്ലസ്ടുവും ഉള്‍പെടുത്തിയത്.
വിദ്യാര്‍ത്ഥികളിലെ പരീക്ഷാപ്പേടി ഇല്ലാതാക്കി, ആത്മ വിശ്വാസത്തോടെ പരീക്ഷയെഴുതാന്‍ അവരെ പ്രാപ്തരാക്കുകയാണ് എക്‌സലന്‍സി ടെസ്റ്റിന്റെ ലക്ഷ്യം. പരീക്ഷയോടനുബന്ധിച്ച് മുഴുവന്‍ കേന്ദ്രങ്ങളിലും മോട്ടിവേഷന്‍ ക്ലാസുകള്‍ നടക്കും.
എക്‌സലന്‍സി ടെസ്റ്റ് സംസ്ഥാന ഉദ്ഘാടനം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് മിയാപദവ് വിദ്യാ വര്‍ധക സ്‌കൂളില്‍ കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ നിര്‍വഹിക്കും. എസ് എസ് എഫ് പ്രസിഡണ്ട് എന്‍.വി അബ്ദുര്‍ റസാഖ് സഖാഫി അധ്യക്ഷത വഹിക്കും. എം. അബ്ദുല്‍ മജീദ്, മുഹമ്മദ് സഖാഫി പാത്തൂര്‍, ഉമര്‍ ഓങ്ങല്ലൂര്‍ സംബന്ധിക്കും. ജില്ലാ, ഡിവിഷന്‍ കേന്ദ്രങ്ങളിലും വിപുലമായ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി.എന്‍ ജഅ്ഫര്‍ സാദിഖ്, ജില്ലാ സെക്രട്ടറിമാരായ സ്വലാഹുദ്ദീന്‍ അയ്യൂബി, ജാഫര്‍ സാദിഖ് ബായാര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords : Kasaragod, SSF, Education, Students, Examination, Press meet, Inauguration, Wisdom.