city-gold-ad-for-blogger

പാഠപുസ്തക വിതരണം: ന്യൂനതകള്‍ ഉടന്‍ പരിഹരിക്കണം- എസ്.എസ്.എഫ്

കാസര്‍കോട്: (www.kasargodvartha.com 15/06/2015) പുതിയ അധ്യായന വര്‍ഷം ആരംഭിച്ച് ഇതുവരെ പഠന പാഠ പുസ്തകങ്ങള്‍ ലഭ്യമാവാത്തത് വിദ്യാഭ്യസ മേഖലയിലെ സര്‍ക്കാറിന്റെ വലിയ ന്യൂനതയാണെന്ന് എസ്.എസ്.എഫ് കാസര്‍കോട് ഡിവിഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്‌കൂള്‍ പാഠ്യ മേഖലയിലെ ന്യൂനതകള്‍ക്ക് കേരള സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

പാഠ പുസ്തകങ്ങള്‍ ഉടന്‍ ലഭ്യമാക്കുക, ഹയര്‍ സെക്കന്‍ഡറി അധ്യാപക, പ്രിന്‍സിപ്പാള്‍ ഒഴിവുകള്‍ നികത്തുക, അധ്യായന ദിനങ്ങള്‍ വര്‍ധിപ്പിക്കുക, മലബാര്‍ മേഖലയില്‍ കൂടുതല്‍ പ്ലസ് ടു സീറ്റുകള്‍ അനുവദിക്കുക, സ്‌കൂളുകളില്‍ ശൗച്യാലയങ്ങള്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വിദ്യാനഗറില്‍ നടത്തിയ സായാഹ്ന ധര്‍ണയിലാണ് ആവശ്യമുയര്‍ന്നത്. അവധിക്കാലം കഴിഞ്ഞ് വിദ്യാഭ്യാസം നുകരാന്‍ പള്ളിക്കൂടങ്ങളിലെത്തുന്നവര്‍ പാഠപുസ്‌കത്തിന്റെ അഭാവം മൂലം നട്ടംതിരിയുന്ന അവസ്ഥ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. വിദ്യാഭ്യസ മേഖല കുറ്റമറ്റതാക്കുമെന്ന സര്‍ക്കാറിന്റെ വാഗ്ദാനങ്ങള്‍ വെറും കടലാസിലൊതുങ്ങി. എസ് എസ് എല്‍ സി പാസായവര്‍ക്ക് മലബാറില്‍ വേണ്ടത്ര സീറ്റുകള്‍ ലഭ്യമല്ലെന്നത് കേരളത്തിന് തന്നെ നാണക്കേടാണ്. പള്ളിക്കൂടങ്ങളില്‍ വേണ്ടത്ര ശൗഛ്യാലങ്ങള്‍ സ്ഥാപിച്ച് വിദ്യാര്‍ത്ഥിത്വത്തിന്റെ മഹത്വം കാത്തു സൂക്ഷിക്കണമെന്നും എസ് എസ് എഫ് അധികാരികളോടാവശ്യപ്പെട്ടു.

എസ്.എസ്.എഫ് കാസര്‍കോട് ഡിവിഷന്‍ ഉപാധ്യക്ഷന്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരന്‍ ഇര്‍ഫാദ് മായിപ്പാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് അന്‍വര്‍ അല്‍ അഹ്ദല്‍ സഖാഫി, ശംസീര്‍ സൈനി, സുബൈര്‍ ബാഡൂര്‍, തസ്‌ലീം കുന്നില്‍, സിറാജ് കോട്ടക്കുന്ന്, സാബിത്ത് മുഗു, ഹാഫിള് ദാവൂദ് ആലംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പാഠപുസ്തക വിതരണം: ന്യൂനതകള്‍ ഉടന്‍ പരിഹരിക്കണം- എസ്.എസ്.എഫ്

Keywords :  Kasaragod, Kerala, SSF, Dharna, Inauguration, School, Book, Students, Education,  Text  Book. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia