കേന്ദ്ര സര്‍വകലാശാല മാറ്റാനുള്ള നീക്കം ചെറുക്കും: എസ്.എസ്.എഫ്
Nov 28, 2012, 17:55 IST
ചെര്‍ക്കള: കാസര്‍കോട് ജില്ലയ്ക്ക് കേന്ദ്രത്തില്‍ നിന്നും അനുവദിച്ച കേന്ദ്ര സര്‍വകലാശാലയുടെ അനുബന്ധ സ്ഥാപനങ്ങള്‍ മാറ്റാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം ചെറുക്കുമെന്ന് എസ്.എസ്.എഫ്. ചെര്‍ക്കള സെക്ടര്‍ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ചും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശത്തിന് ആശ്വാസമായും അനുവദിച്ച കേന്ദ്ര പദ്ധതികള്‍ തെക്കന്‍ ജില്ലകളിലേക്ക് മാറ്റുന്നത് വഞ്ചനാ പരമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
എസ്.വൈ.എസ്. ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്തു. ഫളലുദ്ദീന്‍ ഹിമമി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് വിഷയാവതരണം നടത്തി. സിദ്ധീഖ് പൂത്തപ്പലം, ശഫീഖ് തട്ടാര്മൂല, ശംസീര്‍, സിറാജ് എറണാകുളം, ഇര്‍ഫാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളന സപ്ലിമെന്റ് 'സമരഭേരി' ബി.കെ. അബ്ദുല്ല ഹാജി പ്രകാശനം ചെയ്തു. ഫൈസല്‍ നെല്ലിക്കട്ട സ്വാഗതം പറഞ്ഞു. പുനഃസംഘടനയ്ക്ക് ഡിവിഷന് ഇലക്ഷന് ഓഫീസര്‍ ശരീഫ് പള്ളത്തടുക്ക നേതൃത്വം നല്കി. ജില്ലാ ക്യാമ്പസ് സെക്രട്ടറി അബ്ദുല്ല പൊവ്വല്‍ പുതിയ കമ്മിറ്റി പ്രഖ്യാപിച്ചു.
ഭാരവാഹികള്‍: അലി സുഹ്റി മാസ്തിക്കുണ്ട്(പ്രസിഡന്റ്), സവാദ് ആലൂര്, മൊയ്തീന് കുഞ്ഞി അര്‍ളടുക്ക (വൈസ് പ്രസിഡന്റ്), മുഹമ്മദ് നൂറുദ്ദീന്‍ നെല്ലിക്കട്ട (ജന: സെക്രട്ടറി), സുലൈം ചെര്‍ക്കള , നംസീര്‍ അര്‍ളടുക്ക (ജോ. സെക്രട്ടറി), സി.എച്ച്. മഹ്റൂഫ് (ട്രഷറര്‍).
Keywords: MSF, Meet, Education, Cherkala, Committee, Endosulfan, Kasaragod, Kerala, Faisal Nellikatta, Hameed Moulavi, Savad Aloor.