യൂണിവേഴ്‌സിറ്റി ചാല ക്യാമ്പസ് അടച്ചുപൂട്ടാനുള്ള നീക്കം പ്രതിഷേധാര്‍ഹം: എസ് എസ് എഫ്
Aug 24, 2016, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 24/08/2016) കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ചാല ക്യാമ്പസ് അടച്ചുപൂട്ടാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എസ് എസ് എഫ് ജില്ലാ കാമ്പസ് ഗേറ്റ് അഭിപ്രായപ്പെട്ടു. മികച്ച സൗകര്യങ്ങളുള്ള ക്യാമ്പസ് അഡ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുപോലും പ്രാധാന്യം നല്‍കാതെ കുട്ടികള്‍ ഇല്ല എന്ന പേരില്‍ പൂട്ടാനുള്ള നീക്കം ഒരിക്കലും അംഗീകരിക്കാനാവില്ല.
വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നില്‍ക്കുന്ന ജില്ലയ്ക്ക് പ്രതീക്ഷ നല്‍കി 2000ത്തില്‍ ആരംഭിച്ച ക്യാമ്പസ് നിരന്തരമായ വിദ്യാര്‍ഥി സമരങ്ങള്‍ക്കൊടുവിലാണ് വളരെ സൗകര്യപ്രദമായ സൗകര്യമൊരുക്കിയത്. ഓരോ ബാച്ചുകളിലും കുട്ടികള്‍ ഇല്ല എന്ന പേരില്‍ നിര്‍ത്തിക്കൊണ്ട് ക്യാമ്പസ് ഘട്ടംഘട്ടമായി ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവെക്കണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.
പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം ചെയ്യാതെ കിടക്കുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റലും ഉടന്‍ തുറന്നുകൊടുക്കുകയും ഇപ്പോള്‍ നീലേശ്വരം ക്യാമ്പസിലേക്ക് മാറ്റിയ എം ബി എ, എം സി എ ബാച്ചുകള്‍ ചാലയിലേക്ക് മാറ്റി ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറാകണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. ജില്ലാ സ്റ്റുഡന്റ്‌സ് സെന്ററില്‍ നടന്ന പരിപാടിയില്‍ ജില്ലാ ക്യാമ്പസ് സെക്രട്ടറി ഫാറൂഖ് കുബണൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഹയര്‍ സെക്കന്‍ഡറി സെക്രട്ടറി അബ്ദുസ്സലാം സഖാഫി പാടലടുക്ക ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സ്വലാഹുദ്ദീന്‍ അയ്യൂബി വിഷയാവതരണം നടത്തി. സ്വാദിഖ് ആവളം സ്വാഗതവും റാഷിദ് കല്ലടകുറ്റി നന്ദിയും പറഞ്ഞു.
Related News: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാനഗര്‍ ചാല ക്യാമ്പസ് അടച്ചുപൂട്ടല്‍ ഭീഷണിയിലേക്ക്; അഡ്മിഷന്‍ കിട്ടിയ എം ബി എ, എം സി എ വിദ്യാര്‍ത്ഥികളെ മറ്റൊരു ക്യാമ്പസിലേക്ക് മാറ്റി
Keywords : Kasaragod, Kannur University, Education, Student, SSF, Chala Campus.