city-gold-ad-for-blogger

കേരള കേന്ദ്ര സര്‍വകലാശാലയില്‍ സ്‌പോട്ട് അഡ്മിഷന്‍

കാസര്‍കോട്: (www.kasargodvartha.com 25.07.2017) കേരള കേന്ദ്ര സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളില്‍ ബിരുദ - ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ എസ് സി /എസ് ടി വിദ്യാര്‍ത്ഥികളുടെ നിലവിലുള്ള ഏതാനും ഒഴിവുകളിലേക്ക് 2017 ജൂലൈ 28ന് അവസാനവട്ട സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

കേരള കേന്ദ്ര സര്‍വകലാശാലയില്‍ സ്‌പോട്ട് അഡ്മിഷന്‍

സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും സഹിതം 2017 ജൂലൈ 28ന് സര്‍വകലാശാലയുടെ അതത് വകുപ്പുകളില്‍ എത്തിച്ചേരേണം. രാവിലെ 10 മണിമുതല്‍ 12 മണിവരെയാണ് രജിസ്‌ട്രേഷന്‍ സമയം. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നല്‍കുന്നത്.

കോഴ്‌സ്, ഒഴിവുകളുടെ എണ്ണം തുടങ്ങി മറ്റ് വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords : Kasaragod, Central University, Admission, Education, Students, Spot Admission.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia