city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളകേന്ദ്ര സര്‍വകലാശാലയില്‍ എം എഡിന് സ്‌പോട്ട് അഡ്മിഷന്‍

കാസര്‍കോട്: (www.kasargodvartha.com 17.07.2017) കേരളകേന്ദ്ര സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗം നടത്തുന്ന എം എഡ് ദ്വിവത്സര കോഴ്‌സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 20ന് രാവിലെ 10മണിക്ക് കാസര്‍കോട്, വിദ്യാനഗര്‍, നായന്മാര്‍മൂലയിലുള്ള വിദ്യാഭ്യാസ വിഭാഗത്തില്‍ വച്ചാണ് അഡ്മിഷന്‍.

കേരളകേന്ദ്ര സര്‍വകലാശാലയില്‍ എം എഡിന് സ്‌പോട്ട് അഡ്മിഷന്‍

2015 ല്‍ ആരംഭിച്ച വിദ്യാഭ്യാസ വിഭാഗം ഇതിനകംതന്നെ കേന്ദ്രസര്‍ക്കാരിന്റെ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ അധ്യാപക - അധ്യാപന ദേശീയ മിഷന്റെ കീഴില്‍ ഒരു ദേശീയ ഗവേഷണ സ്ഥാപനമായി ഉയര്‍ന്നുകഴിഞ്ഞു. വൈവിധ്യമാര്‍ന്ന പഠന പാഠ്യേതര പ്രവര്‍ത്തനമികവിലൂടെ, ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളില്‍ പലരും ബി എഡ് കോളജില്‍ അധ്യാപകരാകുകയും, നെറ്റ്, ജെ ആര്‍ എഫ് തുടങ്ങിയ മത്സര പരീക്ഷകളില്‍ ഉയര്‍ന്ന നേട്ടം കൈവരിച്ച്, ഗവേഷണ പരിപാടികള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്.

ബി എഡിന് 50 ശതമാനം മാര്‍ക്കാണ് അടിസ്ഥാന യോഗ്യത. എസ് സി / എസ് ടി വിഭാഗക്കാര്‍ക്ക് മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവിന് അര്‍ഹതയുണ്ട്. താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 10 മണിക്ക് അസല്‍സര്‍ട്ടിഫിക്കറ്റകളുമായി വകുപ്പ് മേധാവിയുടെ ഓഫീസുമായി ബന്ധപ്പെടണം. ബി എഡ് പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും പ്രവേശനം നേടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Education, Central University, Spot Admission, M.ed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia