റവന്യു ജില്ലാ സ്‌കൂള്‍ കായികമേള കാലിക്കടവ് മൈതാനിയില്‍
Oct 28, 2015, 10:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 28/10/2015) കൗമാര കായിക പ്രതിഭകളുടെ കരുത്തുറ്റ പോരാട്ടങ്ങള്‍ കാണാന്‍ പിലിക്കോട് കാലിക്കടവ് മൈതാനിയില്‍ ഒരവസരം കൂടി. കൂടുതല്‍ വേഗവും ഉയരവും ദൂരവും കണ്ടെത്താന്‍ കാസര്‍കോട് ജില്ലയിലെ കായിക കുതിപ്പ് നവംബര്‍ 26 മുതല്‍ 28 വരെയാണ് നടക്കുക.
റവന്യു ജില്ലാ സ്‌കൂള്‍ കായികമേള കാലിക്കടവ് പഞ്ചായത്ത് മൈതാനിയിലാണ് അരങ്ങേറുന്നത്. കായിക മേളയുടെ വിജയകരമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. ചന്തേര ബി.ആര്‍.സി.യില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് എ.വി രമണി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സൗമിനി കല്ലത്ത് അധ്യക്ഷയായിരുന്നു. കോ ഓഡിനേറ്റര്‍ കെ.എം ബല്ലാള്‍, അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. വിജയകൃഷ്ണന്‍, സി. ബാലന്‍, എം. ഹെലന്‍, കെ. രാജന്‍ പ്രസംഗിച്ചു. ചെറുവത്തൂര്‍ എ.ഇ.ഒ. കെ.പി പ്രകാശ് കുമാര്‍ സ്വാഗതവും പി.പി അശോകാന്‍ നന്ദിയും പറഞ്ഞു.
Keywords : School, Kasaragod, Kerala, Sports, Meet, Education, Kalikadav, Trikaripur.