city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനത്ത് രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് കളമൊരുങ്ങി: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

കാസര്‍കോട്: (www.kasargodvartha.com 06.05.2018) സംസ്ഥാനത്ത് രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് കളമൊരുങ്ങുകയാണെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ സ്‌കൂളുകളുടെ മികവ് തിരിച്ചറിഞ്ഞ് അഡ്മിഷനുവേണ്ടി രക്ഷിതാക്കള്‍ രാത്രി പോലും കാത്തുനില്‍ക്കുന്ന അവസ്ഥയാണെന്നും സ്പീക്കര്‍ പറഞ്ഞു.

പൊയിനാച്ചി കരിച്ചേരി ഗവ.യു.പി സ്‌കൂളില്‍ മള്‍ട്ടിപര്‍പ്പസ് ഹാളിന്റെയും സ്റ്റേജിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലങ്ങളെ തഴഞ്ഞ് സ്വകാര്യസ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്ന പഴയരീതിക്ക് മാറ്റം വന്നു. നമ്മുടെ പൊതുവിദ്യാലങ്ങളുടെ മികവ് രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞു. പൊതുവിദ്യാലങ്ങള്‍ എല്ലാം ഹൈടെക്കായിക്കൊണ്ടിരിക്കുകയാണ്. മികച്ച പഠന അന്തരീക്ഷിമാണ് പൊതുവിദ്യാലങ്ങളില്‍ ലഭിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. പൊതുസാംസ്‌ക്കാരിക ഇടങ്ങളായി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറണം. നാടിന്റെ സംസ്‌ക്കാരം രൂപപ്പെടുന്നത് വിദ്യാലയങ്ങളിലാണ്.

കുട്ടികള്‍ക്ക് ആകാംക്ഷ ഉളവാക്കുന്ന അന്തരീക്ഷമാകണം സ്‌കൂളുകളിലേത്. പശ്ചാത്തല സൗകര്യങ്ങളിലും മാറ്റമുണ്ടാകണം. കുട്ടികള്‍ക്ക് സ്വയം കാര്യങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും കഴിയുന്ന അന്തരീക്ഷമുണ്ടാകണം. കൂടുതല്‍ സമയം വിദ്യാലയങ്ങളില്‍ ചെലവഴിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം. ആകാംക്ഷ വളരുമ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍  പഠിക്കാന്‍ കുട്ടികള്‍ക്ക് തോന്നുന്നത്. പുതിയ ലോകത്തോട് ചേര്‍ന്നുനില്‍ക്കുന്നതാകണം സ്‌കൂളുകളിലെ സാഹചര്യവും പഠനങ്ങളുമെന്ന് സ്പീക്കര്‍ പറഞ്ഞു.

നാടിന്റെ സംസ്‌ക്കാരിക പാര്‍ക്കായി കരിച്ചേരി ഗവ.യു.പി സ്‌കൂള്‍ മാറ്റിയെടുക്കണമെന്നും സ്‌കൂളില്‍ മികച്ചൊരു പൂന്തോട്ടമുണ്ടാക്കണമെന്നും ചടങ്ങില്‍ അധ്യക്ഷനായിരുന്ന സ്ഥലം എം എല്‍ എയായ കെ.കുഞ്ഞിരാമനോട് സ്പീക്കര്‍ നിര്‍ദേശിച്ചു. എംഎല്‍എ ഈ നിര്‍ദേശം അംഗീകരിക്കുകയും ചെയ്തു.

മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് ഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിര, ജില്ലാ പഞ്ചായത്ത് അംഗം ഡോ.വി.പി.പി മുസ്തഫ, പള്ളിക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ രായ പി.ഇന്ദിര, ടി.മുഹമ്മദ് കുഞ്ഞി, പഞ്ചായത്തംഗം എം. പ്രസന്നകുമാരി, കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.ഭാസ്‌ക്കരന്‍, ബേക്കല്‍ എ ഇ ഒ: കെ.ശ്രീധരന്‍, ബേക്കല്‍ ബിപിഒ: കെ.വി ദാമോദരന്‍, തെക്കില്‍ പറമ്പ ജി യു പി എസ് ഹെഡ്മാസ്റ്റര്‍ രാധാകൃഷ്ണന്‍ കാമലം, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.മണികണ്ഠന്‍, കെ.നാരായണന്‍, സി.കെ ബാബുരാജ്, കെ.പി.പുരുഷോത്തമന്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത്  മുന്‍ പ്രസിഡന്റ് എ.ബാലകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ അജയന്‍ പനയാല്‍, പിടിഎ പ്രസിഡന്റ് കെ.കുഞ്ഞിക്കണ്ണന്‍ കൂട്ടപ്പുന്ന, കരിച്ചേരി ജി യുപിഎസ് സീനിയര്‍ അസിസ്റ്റന്റ് പി.ജനാര്‍ദ്ദനന്‍, എസ്.എം.സി ചെയര്‍മാന്‍ എ.വേണുഗോപാല്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് എം.കുഞ്ഞിരാമന്‍ നായര്‍ മാട്ട, എംപിടിഎ പ്രസിഡന്റ് എം.രാജകുസുമം,  കെ. പ്രിജിത്ത് കൂട്ടപ്പുന്ന, റനീഷ് കൂട്ടപ്പുന്ന, എം.ഗോപാലന്‍, കെ.വി സുഗുണന്‍, കെ.രാമകൃഷ്ണന്‍, പി.കമലാക്ഷന്‍, കെ.ഗോപാലകൃഷ്ണന്‍, ടി. ശ്രീമതി എന്നിവര്‍ പങ്കെടുത്തു. സംഘാടക സമിതി ചെയര്‍മാന്‍ പി.മണി മോഹന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.മധുസൂദനന്‍ നന്ദിയും പറഞ്ഞു. കരിച്ചേരി ജിയുപിഎസ് ഹെഡ്മാസ്റ്റര്‍ പി.പി മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ.വി.കുഞ്ഞിരാമന്റെ സ്മരണയ്ക്കായി ഹാളിനായി സ്റ്റേജ് നിര്‍മ്മിച്ച നല്‍കിയ നാരായണിയമ്മ കരിമ്പാലക്കാലിനെ സ്പീക്കര്‍ ആദരിച്ചു.
സംസ്ഥാനത്ത് രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് കളമൊരുങ്ങി: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, State, Education, Speaker on Education of State 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia