അച്ചടക്കമുള്ള പൗരന്‍മാരായി വളരാന്‍ ജില്ലാ പോലീസ് ചീഫിന്റെ ഉപദേശം; എസ്പിസി ക്യാമ്പ് സന്ദര്‍ശനം കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി
Sep 13, 2019, 20:14 IST
ബേഡകം: (www.kasargodvartha.com 13.09.2019) അച്ചടക്കമുള്ള പൗരന്‍മാരായി വളരാന്‍ ജില്ലാ പോലീസ് ചീഫിന്റെ ഉപദേശം. ബേത്തൂര്‍പാറ ഗവ: ഹൈസ്‌കൂളില്‍ നടന്നുവരുന്ന സ്റ്റുഡന്റ് പോലീസ് ക്യാമ്പില്‍ എത്തിയ കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫ് ആണ് കുട്ടികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കിയത്. ജില്ലാ പോലീസ് ചീഫിന്റെ എസ്പിസി ക്യാമ്പ് സന്ദര്‍ശനം കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. കുട്ടികളുമായി ആശയസംവാദം നടത്തുകയും, അവരുടെ എല്ലാ സംശയങ്ങള്‍ക്കും ഉചിതമായ മറുപടി നല്‍കുകയും ചെയ്താണ് എസ്പി മടങ്ങിയത്.
അച്ചടക്കം ഏതൊരുപൗരന്റെയും അടിസ്ഥാന ഗുണമെന്നും എസ്പി കൂുട്ടികളെ ഒര്‍മ്മപ്പെടുത്തി. പോലീസ് ഇന്‍സ്‌പെക്ര്‍ ടി ഉത്തംദാസ്, പ്രധാനാധ്യാപകന്‍ പി വി ശശി മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ മണികണ്ഠന്‍, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് മോഹനന്‍, മറ്റ് അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന്എ സ്പി യെ സ്വീകരിച്ചു. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാരായ രാമചന്ദ്രന്‍, പ്രശാന്ത് സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഗോപകുമാര്‍, കാര്‍ത്തിക എന്നിവരും എസ്പിസി അധ്യാപകന്‍ മാധവന്‍ മാസ്റ്റര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ക്യാമ്പിനോടനുബന്ധിച്ച് കുട്ടികളുടെ കലാപ്രകടനങ്ങളില്‍ സി ഐ ഉത്തംദാസ് അടക്കമുള്ള
പോലീസുദ്യോഗസ്ഥര്‍ പാട്ടുപാടിയും കഥകള്‍ പറഞ്ഞും സജീവമായി പങ്കുചേര്‍ന്നത് ജനകീയ പോലീസ് എന്ന നിലയില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേറിട്ട അനുഭവമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bedakam, kasaragod, Kerala, news, Police, SP, camp, Student, Bethurpara, school, Education, SPC Camp Inaugurate by SP. < !- START disable copy paste -->