Event | എസ് പി സി 238-ാം യൂണിറ്റിൻ്റെ പാസിംഗ് ഔട്ട് പരേഡ് പ്രൗഢ ഗംഭീരമായി

● രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കി
● ഡിവൈഎസ്‌പി ഡോ. ബാലകൃഷ്ണൻ നായർ സല്യൂട്ട് സ്വീകരിച്ചു.
● നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം മുഖ്യാതിഥിയായിരുന്നു.
കാസർകോട്: (KasargodVartha) കാസർകോട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കിയ എസ്.പി.സി 238-ാം യൂണിറ്റിൻ്റെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ മൈതാനത്ത് പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് നടന്നു. കാസർകോട് ഡിവൈഎസ്‌പി ഡോ. ബാലകൃഷ്ണൻ നായർ പരേഡിൽ നിന്നും സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം മുഖ്യാതിഥിയായി പങ്കെടുത്തു.
നഗരസഭ വിദ്യാഭ്യാസ-കലാ-കായിക സ്ഥിരം സമിതി ചെയർപേഴ്സൺ രജനി പ്രഭാകരൻ, വാർഡ് മെമ്പർ രഞ്ജിത, എസ്.എച്ച്.ഒ പി. നളിനാക്ഷൻ, പ്രിൻസിപ്പാൾ എ. ഉഷ, അഡീഷണൽ എസ്.പി.സി ഓഫീസർ ടി. തമ്പാൻ, പി.ടി.എ പ്രസിഡൻ്റ് അബൂബക്കർ തുരുത്തി, പ്രിൻസിപ്പൽ ഇൻ ചാർജ് വിനോദ് കുമാർ, എസ്.പി.സി പരിശീലകരായ സി.പി.ഒ കെ.വി. രജീഷ്, സൗമ്യ, എസ്.ഐ.പി. ബിജു മോൻ, എ.എസ്.ഐ കെ. ശ്രീനിവാസൻ, പി.ജെ ജോസഫ്, സി.പി.ഒ മാരായ പി. സന്ധ്യാകുമാരി, ടി. മധു പ്രശാന്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സ്റ്റുഡൻ്റ്സ് കാഡറ്റുകളുടെ രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ, അംഗങ്ങൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The passing out parade of SPC 238th unit was conducted at Kasargod Government Higher Secondary School with grandeur, with local dignitaries attending the event.
#SPC238, #PassingOutParade, #Kasargod, #KeralaEvents, #Cadets, #CommunityEvent