സൗരോര്‍ജ വിളക്കുകള്‍ നല്‍കി ഒരു കാരുണ്യ സ്പര്‍ശം
Oct 27, 2014, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 27.10.2014) കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍, എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വൈദ്യുതീകരിക്കാത്തഏഴ് വിദ്യാര്‍ത്ഥികളുടെ വീടുകളിലെ കുട്ടികള്‍ക്കുള്ള സൗരോര്‍ജ വിളക്കുകളുടെ വിതരണോദ്ഘാടനം സ്‌കൂളില്‍ സംഘടിപ്പിച്ച ഹൃദ്യമായ ചടങ്ങില്‍ ഡി.ഡി.ഇ. സി. രാഘവന്‍ നിര്‍വഹിച്ചു.
കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി, സ്‌കൂള്‍ കാരുണ്യ സ്പര്‍ശം, സീഡ്, എസ്.പി.സി, എന്‍.സി.സി. എന്നീ സംഘടകളുടെ സഹായത്തോടെ സ്വരൂപിച്ച ഏഴ് സൗരോര്‍ജ വിളക്കുകള്‍, ചടങ്ങില്‍ വെച്ച് വികസന സ്ഥിരം സമിതി അധ്യക്ഷ അബ്ബാസ് ബീഗം, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജി. നാരായണന്‍, മുനിസിപ്പല്‍ എം.യു.എല്‍. പ്രസിഡണ്ട് ഖാലിദ് പച്ചക്കാട്, സെക്രട്ടറി സഹീര്‍ ആസിഫ് എന്നിവര്‍ അര്‍ഹരായ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ വിതരണം ചെയ്തു.
എ എസ് മുഹമ്മദ്കുഞ്ഞിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിന് എച്ച്.എം. അനിതാ ഭായ് സ്വാഗതം പറഞ്ഞു. ഗൈഡ് ജില്ലാ കോ - ഡിനേറ്റര്‍ പി.ടി. ഉഷ, എസ്.പി.സി. ഓഫീസര്‍ ജോസ് ഫ്രാന്‍സിസ്, എന്‍.സി.സി. ഇന്‍ ചാര്‍ജ് എം. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.കെ. സുരേഷന്‍ നന്ദി രേഖപ്പെടുത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, GHSS, School, Programme, Kerala, Education, SSLC, Examination, Students, Teachers, A.S Mohammed Kunhi.
Advertisement: