Program | സ്നേഹമധുരം: ഗുണമേന്മയുള്ള പ്രീസ്‌കൂള്‍ വിദ്യാഭ്യാസത്തിലേക്ക് രക്ഷിതാക്കള്‍ക്ക് ഒരു കൈത്താങ്ങ്
സ്‌നേഹമധുരം ബേക്കല്‍ ബിആര്‍സി തല ഉദ്ഘാടനം ജി വി എച്ച് എസ് എസ് കുണിയയില്‍ വച്ച് നടന്നു.
പുല്ലൂര്‍ പെരിയ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാഹിദ റാഷിദ് പരിപാടി ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: (KasargodVartha) പ്രീസ്‌കൂള്‍ കുട്ടികളുടെ വികാസത്തിന് അനിവാര്യമായ ശാസ്ത്രീയമായ പഠനരീതികളെക്കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുന്ന ലക്ഷ്യത്തോടെ ജില്ലയിലെ അംഗീകൃത പ്രീസ്‌കൂളുകളില്‍ 'സ്നേഹമധുരം' പരിപാടി നടപ്പാക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ പരിപാടി കുട്ടികളുടെ ശാരീരികം, മാനസികം, സാമൂഹികം, ബൗദ്ധികം എന്നീ എല്ലാ മേഖലകളിലുമായുള്ള വളര്‍ച്ചയ്ക്ക് സഹായകമാകുന്ന രീതികളെക്കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുകയാണ് ലക്ഷ്യമിടുന്നത്.
സ്‌നേഹമധുരം ബേക്കല്‍ ബിആര്‍സി തല ഉദ്ഘാടനം ജി വി എച്ച് എസ് എസ് കുണിയയില്‍ വച്ച് നടന്നു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാഹിദ റാഷിദ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഷാഫി കെഎം അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനധ്യാപിക സവിത ടി ആര്‍ സ്വാഗതം പറഞ്ഞു.
ബേക്കല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ അരവിന്ദ കെ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ ദിലീപ് കുമാര്‍ കെഎം, സീനിയര്‍ അസിസ്റ്റന്റ് അമീറലി കെവി, സ്റ്റാഫ് സെക്രട്ടറി ശ്രീവിദ്യ എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്ലസ്റ്റര്‍ കോഡിനേറ്റര്‍മാരായ ലതിക എ, ശ്യാമള കെ, രേണുക കെ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.