പുല്ലൂര്‍ - പെരിയയിലെ ഒന്നാം ക്ലാസുകള്‍ ഇനി സ്മാര്‍ട്ട് ക്ലാസ് റൂം
Jun 6, 2015, 11:30 IST
പെരിയ: (www.kasargodvartha.com 06/06/2015) പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്തിലെ എല്‍.പി, യു.പി സ്‌കൂളുകളിലെ ഒന്നാം ക്ലാസ് സ്മാര്‍ട്ട് ക്ലാസ് റൂം ആക്കുന്ന പദ്ധതിക്ക് തുടക്കം. പുല്ലൂര്‍- പെരിയ ഗ്രാമ പഞ്ചായത്ത് 2014-15 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചാലിങ്കാല്‍ എല്‍.പി സ്‌കൂള്‍, ഇരിയ യു.പി. സ്‌കൂള്‍, പുല്ലൂര്‍ യു.പി സ്‌കൂള്‍, പെരിയ എല്‍.പി സ്‌കൂള്‍, ആയംപാറ യു.പി സ്‌കൂള്‍, ഏകാധ്യാപക വിദ്യാലയം പുളിക്കാല്‍ എന്നീ വിദ്യാലയങ്ങളില്‍ ആധുനിക രീതിയിലുള്ള ഫര്‍ണിച്ചറും ഐ.ടി ഉപകരണങ്ങളും സ്ഥാപിച്ച് സ്മാര്‍ട്ട് ക്ലാസ് റൂം ആരംഭിച്ചത്.
ഒന്നാം ക്ലാസില്‍ തന്നെ കുട്ടികള്‍ക്ക് വിവര സാങ്കേതിക വിദ്യയുടെ ബാലപാഠങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ സ്‌കൂളിനും 50,000 രൂപ വകയിരുത്തി ആറ് സ്‌കൂളുകള്‍ക്ക് മൂന്ന് ലക്ഷം രൂപയാണ് സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ അടങ്കല്‍. കൂടാതെ നൂതന ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിന് രണ്ടു വാര്‍ഷിക പദ്ധതികളിലായി 10 ലക്ഷം രൂപയുടെ പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്.
ഈ പദ്ധതിയിലൂടെ എല്ലാ എല്‍.പി, യു.പി സ്‌കൂളുകള്‍ക്കും സിഡ്‌കോ മുഖാന്തിരം ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കും. ഇരിയ ഗവ. യു.പി സ്‌കൂളിന്റെ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് വിമല കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സുലേഖ ടീച്ചര്‍ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് സുനിത എം നന്ദിയും പറഞ്ഞു.

Keywords : Pullur-Periya, Class, Kasaragod, Kerala, Education, Smart Class Room.