city-gold-ad-for-blogger

മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക്കായി; അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം നാട്ടുകാരും കൂടി കൈകോര്‍ത്തപ്പോള്‍ അടുക്കത്ത്ബയല്‍ സ്‌കൂള്‍ സ്മാര്‍ട്ടായി

കാസര്‍കോട്: (www.kasargodvartha.com 19.03.2018) സ്മാര്‍ട്ടായ ലോകത്ത്, കുട്ടികളെ സ്മാര്‍ട്ടാക്കാന്‍ ഹൈടെക്ക് ക്ലാസ് മുറികളുമായി അടുക്കത്ത്ബയല്‍ ഗവ. യുപി സ്‌കൂള്‍. അതും നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും സഹായത്തോടെ. വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് '32 ദിവസം കൊണ്ട് 32 സ്മാര്‍ട് ക്ലാസ് മുറികള്‍'എന്ന പദ്ധതി സ്‌കൂള്‍ ലക്ഷ്യത്തിലെത്തിച്ചത്.

ഓരോ കുട്ടിക്കും പാഠപുസ്തകങ്ങള്‍ക്കു പുറമെ അധികം അറിവു ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. വരുന്ന അധ്യയനവര്‍ഷത്തെ പ്രവേശനോത്സവത്തോടനുബന്ധിച്ചു സമ്പൂര്‍ണ ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്ന് സ്‌കൂളധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓരോ ക്ലാസ് മുറിയിലും ഹൈടെക് ബോക്‌സുകള്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. എല്‍സിഡി പ്രൊജക്ടര്‍, ഹോം തിയേറ്റര്‍, വൈഫൈ കണക്ടര്‍ ഉപാധികള്‍, ഇലക്ട്രിക് സംവിധാനങ്ങള്‍ എന്നിവ അടങ്ങുന്നതാണ് ഹൈടെക് ബോക്‌സുകള്‍. ചുവരില്‍ ഓട്ടോമാറ്റിക് സ്‌ക്രീനുമുണ്ട്. അധ്യാപകര്‍ക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് ബോക്‌സ് സജ്ജീകരിച്ചിരിക്കുന്നത്. ലാപ്‌ടോപ്പ് അടക്കം ഒരു ക്ലാസ് മുറിയിലെ ഹൈടെക്ക് ബോക്‌സിന് 75,000 രൂപയാണ് ചെലവ്. ലാപ്‌ടോപ് അധ്യാപകര്‍ വാങ്ങിയപ്പോള്‍, ബാക്കി തുക പൂര്‍വ വിദ്യാര്‍ത്ഥികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് കണ്ടെത്തിയത്. 

മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക്കായി; അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം നാട്ടുകാരും കൂടി കൈകോര്‍ത്തപ്പോള്‍ അടുക്കത്ത്ബയല്‍ സ്‌കൂള്‍ സ്മാര്‍ട്ടായി

ഹൈടെക് സംവിധാനം ഉപയോഗിച്ചുള്ള ട്രയല്‍ ക്ലാസുകള്‍ സ്‌കൂളില്‍ തുടങ്ങിക്കഴിഞ്ഞു. സ്മാര്‍ട്ട് ക്ലാസ്മുറികളിലെ പഠനത്തിന് ഏറെ കൗതുകത്തോടെയാണ് ഓരോ കുട്ടിയും ട്രയല്‍ ക്ലാസുകളിലെത്തുന്നത്. പ്രീപ്രൈമറി മുതല്‍ ഏഴാംക്ലാസ്സ് വരെ മലയാളം, കന്നഡ, ഇംഗ്ലീഷ് മീഡിയങ്ങളിലായി 816 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. പാഠ്യേതര വിഷയങ്ങളില്‍ ശ്രദ്ധേയമായ വിജയം നേടിയ സ്‌കൂളില്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളാണ് വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്. 

മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക്കായി; അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം നാട്ടുകാരും കൂടി കൈകോര്‍ത്തപ്പോള്‍ അടുക്കത്ത്ബയല്‍ സ്‌കൂള്‍ സ്മാര്‍ട്ടായി

വാര്‍ത്താസമ്മേളനത്തില്‍ പ്രധാനാധ്യാപകന്‍ യു.രാമ, പി.ടി.എ പ്രസിഡന്റ് കെ.സുരേന്ദ്രന്‍, എസ്എംസി ചെയര്‍മാന്‍ കെ.എന്‍. വേണുഗോപാലന്‍, എംപിടിഎ പ്രസിഡന്റ് മൈമൂന, അശോകന്‍ കുണിയേരി, കെ.സുബ്രമണ്യന്‍, എം.മനോജ്കുമാര്‍, ഇ.പി.ശോഭകുമാരി പി വി ശോഭന, സര്‍വ മംഗള റാവു, റാം മനോഹര്‍ എന്നിവര്‍ പങ്കെടുത്തു.

മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക്കായി; അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം നാട്ടുകാരും കൂടി കൈകോര്‍ത്തപ്പോള്‍ അടുക്കത്ത്ബയല്‍ സ്‌കൂള്‍ സ്മാര്‍ട്ടായി

മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക്കായി; അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം നാട്ടുകാരും കൂടി കൈകോര്‍ത്തപ്പോള്‍ അടുക്കത്ത്ബയല്‍ സ്‌കൂള്‍ സ്മാര്‍ട്ടായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, School, Parents, Natives, Teachers, Education, Smart class room in Adukathbail Govt UP School.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia