city-gold-ad-for-blogger

അറബിക് സര്‍വകലാശാല അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് മനോഭാവമുള്ളവര്‍: മെട്രോ മുഹമ്മദ് ഹാജി

കാസര്‍കോട്: (www.kasargodvartha.com 20/11/2015) നിര്‍ധിഷ്ട അറബിക് സര്‍വകലാശാല വര്‍ഗീയ നിറം നല്‍കി എതിര്‍ക്കുന്നത് ഫാസിസ്റ്റ് മനോഭാവമുള്ളവരാണെന്നും അത് സ്ഥാപിക്കുന്നത് വരെ എസ്‌കെഎസ്എസ്എഫ് സമര രംഗത്ത് നിന്നും പിന്‍മാറില്ലെന്നും സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി പ്രസ്താവിച്ചു. എസ്‌കെഎസ്എസ്എഫ് മേഖലാ തലങ്ങളില്‍ സംഘടിപ്പിക്കുന്ന സമര സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുര്‍ റഹ് മാന്‍ മൗലവി, എസ്‌വൈഎസ് ജില്ലാ പ്രസിഡണ്ട് എം.എ ഖാസിം മുസ്‌ലിയാര്‍, അബ്ബാസ് ഫൈസി പുത്തിഗെ, പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, അബൂബക്കര്‍ സാലൂദ് നിസാമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ബഷീര്‍ ദാരിമി, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, ഹമീദ് കുണിയ, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, കെ.എം സൈനുദ്ദീന്‍ ഹാജി, അഷ്‌റഫ് മിസ്ബാഹി, റഷീദ് ഫൈസി, മഹ് മൂദ് ദേളി, യൂനുസ് ഹസനി, എം.എ ഖലീല്‍, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ശറഫുദ്ദീന്‍ കുണിയ, മുഹമ്മദലി നീലേശ്വരം, സിറാജുദ്ദീന്‍ തളങ്കര, ഹനീഫ് മൗലവി ഉളിയത്തടുക്ക, കുഞ്ഞാലി, ഇര്‍ഷാദ് ഹുദവി ബെദിര, ഇബ്‌റാഹിം മവ്വല്‍, ശിഹാബ് അണങ്കൂര്‍, ബശാല്‍ തളങ്കര, സുഹൈല്‍ ഫൈസി, സാലിം ബെദിര, സയ്യിദ് ജൗഹര്‍ ഹുസൈന്‍ ഹുദവി, കൊല്ലമ്പാടി, ശാക്കിര്‍ ഹുദവി ബെദിര തുടങ്ങിയവര്‍ സംസാരിച്ചു.

അറബിക് സര്‍വകലാശാല അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് മനോഭാവമുള്ളവര്‍: മെട്രോ മുഹമ്മദ് ഹാജി


Keywords : Kasaragod, Kerala, University, Education, SKSSF, Inauguration, Metro Muhammed Haji.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia