Launch | എസ്‌കെഎസ്എസ്എഫ് ബെൽ ഓർഗനെറ്റ് സ്‌കൂൾ തുടങ്ങി
എസ്കെഎസ്എസ്എഫ് ബെൽ ഓർഗനെറ്റ് സ്‌കൂൾ ഉദ്ഘാടനം, യുവ നേതാക്കൾക്ക് പരിശീലനം, വിദ്യാഭ്യാസത്തിനും സാമൂഹിക സേവനത്തിനും പ്രാധാന്യം.
ബാവനഗർ: (KasaragodVartha) എസ്‌കെഎസ്എസ്എഫ് സംഘടനയുടെ യൂണിറ്റ് ഭാരവാഹികളെ കൂടുതൽ ഫലപ്രദമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ബെൽ ഓർഗനെറ്റ് സ്‌കൂളിന് കാഞ്ഞങ്ങാട്, നീലേശ്വരം മേഖലകളിൽ തുടക്കമായി. നൂറോളം നേതാക്കൾ പങ്കെടുത്ത ഈ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിർ, വിദ്യാഭ്യാസം, കാരുണ്യ പ്രവർത്തനങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകി ശാഖാ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് അഭിപ്രായപ്പെട്ടു. ഇന്നത്തെ തലമുറ ഭൗതികവാദത്തിലേക്ക് നീങ്ങുന്നതിനാൽ മഹല്ലുകളുമായി സഹകരിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താൻ യുവാക്കൾ മുന്നോട്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ ട്രഷറർ സഈദ് അസ്അദി പതാക ഉയർത്തി. കാഞ്ഞങ്ങാട് മേഖല പ്രസിഡന്റ് സയ്യിദ് യാസിർ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി. ജനറൽ സെക്രട്ടറി ആബിദ് ഹുദവി കുണിയ സ്വാഗതം പറഞ്ഞു. ജില്ലാ വർക്കിംഗ് സെക്രട്ടറി സിദ്ധീഖ് ബെളിഞ്ചം, സാഹിർ മാവിലാടം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഉമ്മർ ബവാനഗർ മഹല്ല് പ്രസിഡന്റ്, ഹോസ് ദുർഗ് റേഞ്ച് മാനേജ്മെൻറ് ജനറൽ സെക്രട്ടറി മുസ്തഫ ബാവനഗർ, അഷ്‌റഫ് വാർഡ് കൗൺസിലർ നജുമുദ്ധീൻ, പിടിഎ പ്രസിഡന്റ് എസ്‌വൈഎസ് ജില്ലാ സെക്രട്ടറി അസീസ് അഷ്‌റഫി പാണത്തൂർ, ഹാരിസ് ചിത്താരി, ഷമീർ അസ്ഹരി, മെഹബൂബ് അസ്ഹരി, നീലേശ്വരം മേഖല ജനറൽ സെക്രട്ടറി ആശിഖ് അമീർ, യാസർ റഹ്മാനി, അക്ബർ അസ്ഹരി തുടങ്ങിയവർ പങ്കെടുത്തു. നീലേശ്വരം മേഖല പ്രസിഡന്റ് അൻവർ സനൂസി നന്ദി പറഞ്ഞു.
വിവിധ മേഖലകളിലെ പരിപാടികൾ: കാസർകോട്, ഉദുമ, മഞ്ചേശ്വരം, കുമ്പള, മുള്ളേരിയ, ബദിയടുക്ക, തൃക്കരിപ്പൂർ എന്നീ മേഖലകളിൽ വരും ദിവസങ്ങളിൽ ബെൽ പരിപാടികൾ നടക്കും. നാല് മണിക്കൂർ നീളുന്ന ഈ ക്ലാസിൽ പങ്കെടുക്കുന്നവർക്ക് സംസ്ഥാന കമ്മിറ്റിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. ഈ സർട്ടിഫിക്കറ്റ് ഇല്ലാതെ സംസ്ഥാന കമ്മിറ്റിയുടെ ശാഖാ അദാലത്തിൽ പങ്കെടുക്കാൻ കഴിയില്ല.