city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാഠപുസ്തകത്തിലെ വിവാദഭാഗം നീക്കണം: SKSSF

കാസര്‍കോട്: (www.kasargodvartha.com 25.08.2014) എന്‍സിഇആര്‍ടി പ്ലസ് വണ്‍ ക്ലാസില്‍ നിര്‍ദേശിച്ച ചരിത്രം പാഠപുസ്തകത്തില്‍ ഗുരുതരമായ പിഴവുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ ഈ രംഗത്തുള്ള പുസ്തക പ്രസാധകരെയും വിതരണക്കാരെയും നിയന്ത്രിക്കണമെന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് അടിയന്തിരമായി ഇടപെടണം. കേരളത്തിലെ ഹയര്‍സെക്കന്‍ഡറി ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അവലംബിക്കുന്നത് ഈ പുസ്തകത്തെയാണ്. മധ്യ ഇസ്‌ലാമിക രാജ്യങ്ങള്‍ എന്ന അധ്യായത്തില്‍ വസ്തുതാവിരുദ്ധവും ചരിത്രവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ ഏറെയുണ്ട്. മുഹമ്മദ് നബിയുടെ ഉത്തരാധികാരികളായ ഖലീഫമാരെ പ്രവാചകന്‍മാര്‍ എന്ന് വിശേഷിപ്പിക്കുന്നതുള്‍പ്പെടെ മൗലികമായ പിഴവുകള്‍ പാഠഭാഗത്തുണ്ട്.

പാഠപുസ്തകത്തിലെ വിവാദഭാഗം നീക്കണം: SKSSFനീതിക്കും നിഷ്പക്ഷതക്കും പേരുകേട്ട ഖലീഫമാരെ അക്രമികളായും അധികാരമോഹികളായും ചിത്രീകരിച്ചതിലൂടെ പുസ്തകം തയ്യാറാക്കിയവരുടെ മനോവൈകല്യത്തെയും ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയെയുമാണ് സൂചിപ്പിക്കുന്നത്. പ്രശംസനീയമായ ഭരണ നടപടികളിലൂടെ ലോകചരിത്രത്തിലിടം നേടിയ വിസ്മയ വ്യക്തിത്വങ്ങളെ കൊള്ളരുതാത്തവരാക്കി അവതരിപ്പിക്കുന്നതിലൂടെ ഒരു ജനതയുടെ മതപരവും സാംസ്‌കാരികവുമായ പാരമ്പര്യത്തെ അപഹസിക്കുകയും അവരുടെ വിശ്വാസപരമായ വ്യക്തിത്വത്തിനു മേല്‍ കളങ്കം ചാര്‍ത്തുകയുമാണ് പുസ്തക നിര്‍മ്മാതാക്കള്‍ ചെയ്തിരിക്കുന്നത്.

സ്പഷ്ടമായ ചരിത്ര രേഖകള്‍ ഉണ്ടായിരിക്കെ ഇത്തരം കെട്ടുകഥകള്‍ പടച്ചുവിടാന്‍ ചരിത്രബോധം തെല്ലുമില്ലാത്തവര്‍ മാത്രമേ ധൃഷ്ടരാകൂ. ഉജ്ജ്വലമായ ചരിത്ര മുഹൂര്‍ത്തങ്ങളെ യഥാവിധി അവതരിപ്പിക്കാന്‍ മാത്രം പ്രമാണ സമ്പന്നമാണ് ഇസ്‌ലാമെന്നിരിക്കെ അതിനു വിപരീതമായി പാഠപുസ്തകങ്ങളിലൂടെ നുണ പ്രചരണം അഴിച്ചുവിടുന്നത് നീതീകരിക്കാനാവില്ല. വിവാദപരമായ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠപുസ്തകം സിലബസില്‍ നിന്ന് പിന്‍വലിക്കുകയോ വിവാദ ഭാഗങ്ങള്‍ നീക്കുകയോ ചെയ്യാന്‍ അധികൃതര്‍ തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, SKSSF, Kerala, Education, School Text Book, Prophet, Controversy. 
Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia