city-gold-ad-for-blogger

മഞ്ചേശ്വരം മണ്ഡലത്തിൽ പോളിടെക്നിക് കോളജ് ആരംഭിക്കുന്നതിന് സ്ഥല സൗകര്യം പരിശോധിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 01.09.2021) മണ്ഡലത്തില്‍ പുതുതായി പോളിടെക്നിക് കോളജ് ആരംഭിക്കുന്നതിനായി മഞ്ചേശ്വരത്ത് സ്ഥല സൗകര്യം പരിശോധിച്ചു. മഞ്ചേശ്വരം പഞ്ചായത്തില്‍ രണ്ട് സ്ഥലങ്ങള്‍ പോളിടെക്നിക്ക് കോളജിന് അനുയോജ്യമാണെന്ന് കണ്ടെത്തി.

മഞ്ചേശ്വരം മണ്ഡലത്തിൽ പോളിടെക്നിക് കോളജ് ആരംഭിക്കുന്നതിന് സ്ഥല സൗകര്യം പരിശോധിച്ചു


ജില്ലയുടെ വടക്കന്‍ മേഖലകളിലുള്ള കര്‍ണാടകത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത എ കെ എം അശ്‌റഫ് എംഎല്‍എ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇതേ തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണമാണ് സ്ഥലം പരിശോധിച്ചത്.

പരിശോധനാ സംഘത്തില്‍ എ കെ എം അശ്‌റഫ് എംഎല്‍എ, ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ശമീന ടീചെര്‍, വൈസ് പ്രസിഡണ്ട് മുഹമ്മദ് ഹനീഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് സിദ്ദീഖ്, ബ്ലോക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ശംസീന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശംസീന, മുസ്ത്വഫ ഉദ്യാവര്‍, വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് അംഗം ബി എ മജീദ്, കാസര്‍കോട് ഗവ. പോളിടെക്നിക് കോളജ് അധ്യാപകരായ പി വൈ സോളമന്‍, സുനില്‍ കുമാര്‍, വി കെ ശ്രീജേഷ് എന്നിവരുണ്ടായിരുന്നു.

Keywords:  Manjeshwaram, Polytechnic, College, District, kasaragod, Education, Minister, Panchayath, Government,  Site facility for starting Polytechnic College in Manjeshwar constituency examined.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia