city-gold-ad-for-blogger

സര്‍ സയ്യിദ് കോളജില്‍ ഓര്‍മച്ചെപ്പ് 17ന്

കാസര്‍കോട്: (www.kasargodvartha.com 06/02/2015) തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ നിന്നു അരനൂറ്റാണ്ടു കാലത്തിനിപ്പുറം പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും ഒത്തു കൂടുന്നു. 1967ല്‍ സ്ഥാപിതമായ കോളജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഓര്‍മച്ചെപ്പ് എന്ന പേരില്‍ ഫെബ്രുവരി 17നു രാവിലെ 9.30 മുതല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.

പരിപാടി വിജയിപ്പിക്കാന്‍ കാസര്‍കോട്ടു ചേര്‍ന്ന  അഡ്‌ഹോക് കമ്മിറ്റി രൂപീകരണ യോഗം തീരുമാനിച്ചു. എം.സി.ഖമറുദ്ദീന്‍ (ചെയര്‍.), അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്മാന്‍(കണ്‍.), റിട്ട. ഡി.വൈ.എസ്.പി. കെ.അബ്ദുല്‍ ഗഫൂര്‍, ഡോ.എം.എ. മുഹമ്മദ് അഫ്‌സല്‍, ടി.എച്ച്. അബ്ദുല്‍ റഹ്മാന്‍, റജുല സംസുദ്ദീന്‍, റോസ് ബീന്‍ നൂറുദ്ദീന്‍, അബു കാസര്‍കോട് (മെമ്പര്‍മാര്‍).
സര്‍ സയ്യിദ് കോളജില്‍ ഓര്‍മച്ചെപ്പ് 17ന്

യോഗം അലൂംനി അസോസിയേഷന്‍ പ്രസിഡന്റ് സി.വി.ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. കെ.വി.അബ്ദുല്‍ റസാഖ്, കെ.എം.സിറാജുദ്ദീന്‍, എം.സി.ഖമറുദ്ദീന്‍, അഡ്. ബി.എഫ്.അബ്ദുല്‍ റഹ്മാന്‍, ടി.എച്ച്.അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, College, Meet, Kerala, Education, Sir Syed College, Ormachepp. 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia