എസ് ഐ ഒ പ്രവര്‍ത്തക സംഗമവും അനുമോദനവും നടത്തി
Jun 4, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 04/06/2016) എസ് ഐ ഒ ജില്ലാ കമ്മിറ്റി പ്രവര്‍ത്തക സംഗമവും, പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ പ്രവര്‍ത്തകര്‍ക്കുള്ള അനുമോദനവും നടത്തി. എസ് ഐ ഒ സംസ്ഥാന സമിതി അംഗം ഫാരിസ് ഒ കെ മുഖ്യപ്രഭാഷണം നടത്തി.
പാപക്കറകള്‍ കഴുകിക്കളഞ്ഞ് ആത്മീയോര്‍ജം നേടാനുള്ള അവസരമായ റമദാനിനെ ആവേശത്തോടെ വരവേല്‍ക്കാന്‍ തയ്യാറെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജി ഐ ഒ ജില്ലാ സെക്രട്ടറി സല്‍മ കെ പി ആശംസാ പ്രസംഗം നടത്തി. ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോല്‍ അധ്യക്ഷത വഹിച്ചു.
സി എ മൊയ്തീന്‍ കുഞ്ഞി, അബ്ദുസ്സലാം, മഹ് മൂദ് പള്ളിപ്പുഴ, ബഷീര്‍ ബള്ളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റാഷിദ് മുഹ് യുദ്ദീന്‍, അബ്ദുല്‍ സഹീര്‍, മുസഫര്‍, മുഹമ്മദലി, സഫ് വാന്‍, ഫരീഹ എന്നിവര്‍ നേതൃത്വം നല്‍കി. ബാസില്‍ ബഷീര്‍ ഖിറാഅത്ത് നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി റാസിഖ് മഞ്ചേശ്വര്‍ സ്വാഗതവും അസ്‌റാര്‍ ബി എ നന്ദിയും പറഞ്ഞു.
Keywords : Kasaragod, Inauguration, Programme, SSLC, Plus-two, Students, Felicitation, Education, SIO.